വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍’ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ജേണലിസം 2024-25 ബാച്ചിന്റെ ബിരുദ സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാങ്ക് ജേതാക്കള്‍ക്കും ഇ എ ഫെര്‍ണാണ്ടസ് സ്മാരക അവാര്‍ഡ് ജേതാക്കള്‍ക്കുമുള്ള പുരസ്‌കാരങ്ങളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും മന്ത്രി കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായ ചടങ്ങില്‍ ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, മുന്‍ ഡയറക്ടര്‍ ഡോ. ഇന്ദ്രബാബു, സ്വരൂപ് ഫെര്‍ണാണ്ടസ്, സോമശേഖരന്‍ നാടാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി വിനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *