തിരുവനന്തപുരം :വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല പ്രതിനിധിയെ നൽകാതിരുന്ന സിപിഎം, ഇന്നലെ യോഗം ചേർന്ന് കാലിക്കറ്റ് സെനറ്റ് യോഗം പ്രതിനിധിയെ നൽകാൻ തീരുമാനിച്ചതോടെ കാലിക്കറ്റ് സർവകലാശാല വിസി നിയമത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട്രാജ് ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
ബാംഗ്ലൂർ ഐഐടിയിലെ പ്രൊഫസർ (ഡോ) ഇലുവാതിങ്കൽ ഡി. ജമ്മീസ്,(ചാൻസലർ പ്രതിനിധി), കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ മെമ്പർ സെക്രട്ടറി
പ്രൊഫ:എ. സാബു (കാലിക്കറ്റ് സർവകലാശാല സെന റ്റ് പ്രതിനിധി), മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രൊഫ:രവീന്ദ്ര ഡി. കുൽ കർണി (യുജിസി പ്രതിനിധി) എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റിയുടെ കൺവീനർ
ചാൻസലറുടെ പ്രതിനിധിയാണ്.
കാലിക്കറ്റ് സർവകലാശാല നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. സെർച്ച്കമ്മിറ്റി മൂന്നുമാസത്തിനുള്ളിൽ വിസി നിയമനത്തിന് അർഹരായ മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനൽ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
സേർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ നൽകാത്തതുകൊണ്ട് സർവകലാശാല നിയമനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ് ഒരു സർവകലാശാല ഒഴികെ 13 സർവകലാശാലകളിലും താൽക്കാലിക വിസി മാരാണ്.
സുപ്രീം കോടതിയിൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിട്ടയേഡ് സുപ്രീംകോടതി ജസ്റ്റിസ് അധ്യക്ഷനായ സേർച്ച് കമ്മിറ്റി ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി മാരുടെ നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിയുടെ ശുപാർശയോടുകൂടി ഗവർണർക്ക് കൈമാറി യെങ്കിലും സുപ്രീംകോടതിയിൽ ഗവർണർ ഫയൽ ചെയ്ത റിവ്യൂ ഹർജിയിൽ തീർപ്പായ ശേഷം മാത്രമേ വിസി നിയമനത്തിൽ ഗവർണർ അന്തിമ തീരുമാനം സ്വീ കരിക്കുകയുള്ളു.
എന്തായാലും ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വിരാമം ഇടുന്നതാണ് സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദ്ദേശിക്കുവാൻ സിപിഎം കാലിക്കറ്റ് സെനറ്റ് അംഗങ്ങൾക്ക്
നിർദ്ദേശം നൽകാൻ കാരണം എന്നറിയുന്നു.
കഴിഞ്ഞ സെനറ്റ് യോഗം പ്രതിനിധിയായി സംസ്കൃത സർവകലാശാല മുൻ വിസി ഡോ: ധർമ്മരാജ് അഡാട്ടിനെ തെരഞ്ഞെടുത്തിരുന്നുവെങ്കിലും അദ്ദേഹം പിൻവാങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം കൂടിയ സെനറ്റ് ഡോ: സാബുവിനെ കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തത്.
വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി യിലേയ്ക്ക്, സർക്കാരിന് മുൻതൂക്കം ലഭിക്കാൻ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള നിയമസഭ അംഗീകരിച്ച നിയമ ഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നിയമ പ്രകാരമാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്.
