വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മധ്യപ്രദേശില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുമതി1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി. രത്‌ലം ജില്ലയില്‍ നിയമിതയായ ദീപിക കോത്താരി, ലിംഗമാറ്റത്തിന് അനുമതി നേടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കോണ്‍സ്റ്റബിളായി മാറിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.

ഈ കേസില്‍ നിയമ വകുപ്പിന്‍റെ അഭിപ്രായം തേടിയും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുമാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

ദീപികയ്ക്ക് ‘ലിംഗ വ്യക്തിത്വ വൈകല്യം’ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റത്തിന് അനുമതി നല്‍കിയതെന്നും തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് . ലിംഗമാറ്റത്തിന് ശേഷം വനിതാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലിംഗമാറ്റം അനുവദിക്കുന്നതിന് നിലവില്‍ വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. 2021ല്‍ ആര്‍തി യാദവ് എന്ന മറ്റൊരു വനിതാ കോണ്‍സ്റ്റബിളും സമാനമായ അനുമതി നേടിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply