തിരുവനന്തപുരം :പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായി നിയമിച്ച റിട്ട: ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉപലോകായുക്തയായുള്ള നിയമനവും ചട്ടവിരുദ്ധമായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി.
ഉപ ലോകയുക്ത നിയമന കാലാവധി ക്ക് ശേഷം സർക്കാരിൽ പുനർ നിയമനം സ്വീകരിക്കാൻ പാടില്ലെന്ന വ്യവസ്ഥ അവഗണിച്ചാണ് ഫീ റെഗുലേറ്ററി ചെയർമാൻ പദവിയിൽ സർക്കാർ നിയമനം നൽകിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്തയിലെ പരാതിയിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി വിധിപ്രസ്താവം നടത്തിയതിന്
പാരിതോ ഷികമായി ചട്ടം ലംഘിച്ച് പുതിയ പദവി നൽകിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ലോകയുക്തയിലെ ഹർജിക്കാരനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ആർ. എസ്. ശശികുമാർ തന്നെയാണ് പുതിയ ഒരു പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
2016 ൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ്.ബാബു മാത്യു പി. ജോസഫിനെ 2019 ൽ ഉപ ലോകായുക്തയായി നിയമിക്കുന്നതിനു മുമ്പ് ആമ്ഡ് ഫോഴ്സസ് ട്രിബ്യുണലിൽ ജുഡീഷ്യൽ അംഗമായി നിയമിച്ചിരുന്നു.
2007ലെ ആമ്ഡ് ഫോഴ്സസ് ട്രിബ്യൂണൽ ആക്ട് പതിനൊന്നാം വകുപ്പ് പ്രകാരം ട്രിബ്യൂണൽ അംഗങ്ങൾക്ക് കാലാവധിക്ക് ശേഷം കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിൻറെ യോ, ഔദ്യോഗസ്ഥാ നങ്ങൾ സ്വീകരിക്കുന്നതിന്അയോഗ്യ കൽപ്പിച്ചിട്ടുണ്ട് . ഈ അയോഗ്യത നിലനിൽക്കവേയാണ് കേന്ദ്ര സർക്കാർ നിയമം ലംഘിച്ച് ബാബു മാത്യു പി. ജോസഫിന് ഉപ ലോകായുക്ത യായി സംസ്ഥാന സർക്കാർ നിയമിച്ചത്.
അദ്ദേഹത്തിൻറെ ഉപലോകായുക്തയായുള്ള ചട്ട വിരുദ്ധ നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നും, ഉപ ലോകായുക്തയായുള്ള വിധി ന്യായങ്ങൾ റദ്ദാക്കണമെന്നും, അയോഗ്യത മറച്ചുവെച്ച് നിയമനം നേടിയ റിട്ടയേർഡ് ജസ്റ്റിസിനെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ബാബു മാത്യു പി. ജോസഫിനെ തിരെ ഫയൽ ചെയ്യുന്ന ക്വാ വാറണ്ടോ ഹർജ്ജിയിൽ ചട്ട വിരുദ്ധമായി നൽകിയ ഉപലോകയുക്ത നിയമനവും ഉന്നയിക്കുമെന്ന് ആർ.എസ്.ശശി കുമാർ അറിയിച്ചു
