കുന്നത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും1 min read

ശാസ്താംകോട്ട :-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുന്നത്തൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം.

മത്സരിക്കാനായി പ്രമുഖ മുന്നണികളിലെ നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇക്കുറി കുന്നത്തൂരിൽ ത്രികോണ മത്സരത്തിന് സാധ്യത.
മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയോടെയുള്ള ചുവടുവയ്പ്പാണ് നടത്തുന്നത്.
നിലവിൽ കുന്നത്തൂരിൽ വിജയിച്ചു നിൽക്കുന്നത് എൽഡിഎഫിലെ കോവൂർ കുഞ്ഞുമോനാണ്.
കഴിഞ്ഞ അഞ്ചു തവണയായി തുടർച്ചയായുള്ള എംഎൽഎയാണ് കുഞ്ഞുമോൻ.
കുഞ്ഞുമോന്റെ ആർഎസ്പി (എൽ )പാർട്ടിക്കാണ് സീറ്റ് നൽകിയതെങ്കിലും ഇക്കുറി സീറ്റ് സിപിഐഎം ഏറ്റെടുക്കാനാണ് സാധ്യത.
സിപിഐഎം സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ പാർട്ടിയിലെ പികെഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ എസ് സോമപ്രസാദിനോ അല്ലായെങ്കിൽ കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രനോ മത്സരിക്കും.
യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിക്ക് തന്നെയാണ് സീറ്റ് നൽകുക
കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് കോവൂരായിരിക്കും മത്സരിക്കുക.ഉല്ലാസ് മണ്ഡലത്തിൽ സജീവ മായിക്കഴിഞ്ഞു.
ത്രികോണ മത്സരത്തിൽ മണ്ഡലം ബിജെപിക്കനുകൂലമാക്കാൻ മുമ്പ് മത്സരിച്ച രാജി പ്രസാദിനെ ബിജെപി രംഗത്തിറക്കും രാജിയും മണ്ഡലത്തിൽ കളം നിറഞ്ഞു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *