ഡോ. എസ്. ഗോവിന്ദൻ (1906-1997) ഇന്ന്28-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

ശ്രീ വിശാഖം തിരുനാൾ മഹാരാജാവ്, ശ്രീമൂലംതിരുനാൾ മഹാരാജാവ് എന്നിവരുടെ ഭരണകാലത്തെ കൊട്ടാരം വൈദ്യനെന്നഎന്ന നിലയിൽ പേരുകേട്ട ആയുർവേദ ഭിഷഗ്വരനായിരുന്നതോട്ടത്തിൽ ശങ്കു വൈദ്യൻ്റെയും(1855-1928)മാങ്കീഴിൽ കൊച്ചു പാർവതിയുടെയും മകനായി 1906-ൽ തിരുവനന്തപുരത്ത് ജനിച്ചു. 1935 മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസ്സായി.തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ പ്രവേശിച്ചു. തുടർന്ന്കൊല്ലം ,കടയ്ക്കൽ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ അസിസ്റ്റൻറ് സർജനായി നിയമിച്ചു. 1938 ൽ ഒട്ടുമുക്കാലും രോഗങ്ങൾ അദ്ദേഹം പഠിച്ചിരുന്ന സമയത്ത് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവയായിരുന്നു. ആ കാലത്ത് കടയ്ക്കലിൽ “യാസ് പുണ്ണ്” (Yaws)എന്ന ത്വക്ക് രോഗംപടർന്നു പിടിച്ചതായി ഡോക്ടർ എസ് ഗോവിന്ദൻ കണ്ടെത്തി.ഈ രോഗത്തിന് സംബന്ധിച്ച് ഒരു ഫോട്ടോ ആൽബം തന്നെ അദ്ദേഹം തയ്യാറാക്കി’കാലിലും മുഖത്തും ശരീരത്തിൻ്റെ പല ഭാഗത്തും വലിയ വ്രണങ്ങളുടെ രൂപത്തിൽ ഉള്ള ഈ രോഗത്തിൻ്റെചിത്രങ്ങളാണ് ഡോക്ടർ തയ്യാറാക്കിയ ആൽബത്തിൽ ഉള്ളത്.ആ ആൽബം തയ്യാറാക്കിയത് വളരെ പ്രധാനപ്പെട്ടതും അന്നത്തെ കാലത്ത് വളരെ അസാധാരണവുമായ ഒരു നടപടിയായിരുന്നു.പെൻസിലിനും മറ്റു മരുന്നുകളും ഒന്നും ഇവിടെ കിട്ടാതിരുന്ന കാലം ഈ തൊലിപ്പരുക്കൾ ഉള്ളിലോട്ടു കടന്നു എല്ലുകളെയും ദശകളെയും കാർന്നു തിന്നും എല്ലുറകൾ പഴുത്ത് ബലം പോയി വളഞ്ഞു മടങ്ങും (gummatous Periostitis -Bowlegs)മുഖത്ത് വ്രണങ്ങൾ മൂക്കും ചുണ്ടുമൊക്കെ അടർത്തി കളയും സിഫിലിസിനെന്നപോലെഇതിനും രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളുണ്ട്.പെൻസിലിൽ ഇവിടെ കിട്ടുന്നതിനു മുൻപുള്ള കാലമാണ് പാഷാണമരുന്നായ “നിയോ സാൽവാർസനാ “ണ് (Neosalvarsan)അന്ന് യാസിന് നിർദ്ദേശിച്ചിരുന്ന മരുന്ന് ‘നാട്ടുകാർക്ക്താങ്ങാൻ ആകാത്ത വിലയാണ് ആ മരുന്നിന് നിത്യം അഞ്ചാറു ചക്രം കൊണ്ട് വീട്ടുചെലവുകൾ നടത്താൻ കഴിയുമായിരുന്ന അന്ന്. കടയ്ക്കലിലെ പട്ടിണിപ്പാവങ്ങളായ രോഗികൾക്ക് അതിൻ്റെ വില താങ്ങാൻ ആവില്ലായിരുന്നു.അപ്പോഴാണ് വലിയ വിലയൊന്നും ഇല്ലാതെ ബിസ്മത്തിനും രോഗശമനം കഴിവുണ്ടെന്ന് ഡോക്ടർ ഗോവിന്ദൻ ജേണലുകളിൽ വായിച്ചറി ഞ്ഞത്.പക്ഷേ അത് കിട്ടാൻ മാർഗ്ഗമൊന്നുകണ്ടില്ല.തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർനാരായണൻപോറ്റിയുമായി സഹകരിച്ച് ഡോക്ടർ ഗോവിന്ദൻഈ രോഗത്തിന് സോഡിയം ബിസ്മത്ത് ടാർ ട്രേറ്റ്(Sodium BismuthTratrate)എന്ന ഒരു പുതിയ മരുന്നുണ്ടാക്കി.അവരതിന് ബയോസോട്ട (Biosota) എന്നു പേരിട്ടു.ഡോ ഗോവിന്ദനും, ആശുപത്രികാര്യ സഹായി പത്മനാഭൻനായരുംകൂടികടയ്ക്കലും പരസ്പരപ്രദേശങ്ങളിലുംകാളവണ്ടിയിൽ സഞ്ചരിച്ച് വീട് വീടാന്തരം കയറിയിറങ്ങിരോഗികളെ കാണും12000 ത്തോളംകുത്തിവെപ്പുകൾ നടത്തി.അതിൻ്റെ ഫലം ആശ്വാസപ്രദമായിരുന്നു. “യാസ് ” എന്ന രോഗത്തെകടയ്ക്കൽ നിന്നും ഉന്മൂലനം ചെയ്തു. ഇപ്പോൾ ഈ രോഗം കേരളത്തിൽ ഇല്ല.ഈ രോഗം കടയ്ക്കലിൽഇല്ലാതാക്കാൻ ഡോ. ഗോവിന്ദൻ അനുഷ്ഠിച്ച നിസ്വാർത്ഥ സേവനം എന്നൊന്നും ആദരണീയമാണ്.ഡോ ഗോവിന്ദൻഇത്തരം ഒരു സാമൂഹിക വിപത്തിനെ യാതൊരുപരസഹായവും ഇല്ലാതെ നിയന്ത്രിക്കാൻ മുതിർന്നു എന്നുള്ളത് ആരും ഒരു ക്രെഡിറ്റും കൊടുത്തിട്ടുമില്ല.മരുന്നുകളൊന്നും കാര്യമായി ഇല്ലാതിരുന്ന കാലത്തു തികഞ്ഞ അന്ധകാരത്തെ പഴിക്കാതെ, ഒരു കൊച്ചു മെഴുതിരി വെളിച്ചമെങ്കിലും തെളിച്ചിച്ച ഡോ. ഗോവിന്ദനെ “കടയ്ക്കലിലെജനങ്ങൾ ഒരിക്കലും മറന്നുകൂടാ.ആകാലഘട്ടത്തിൽ “കടക്കൽവിപ്ലവ “ത്തിൽ പങ്കെടുത്ത നിരവധി സ്വാതന്ത്ര്യ സമര സേനാനികളെയുംഅദ്ദേഹം ചികിത്സിച്ചു. തുടർന്ന് അദ്ദേഹം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിൽ പോയിഅവിടെനിന്ന് LMRCP , DGO(Dublin ) FRCS (Edin) എന്നീഉന്നത ബിരുദങ്ങൾനേടി.തിരുവനന്തപുരം മെഡിക്കൽ കോളേജിൽസർജറിപ്രൊഫസറായി. അവിടെ നിന്നുംകോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യത്തെ സർജറി പ്രെഫസറായി നിയമിതനായി. തുടർന്ന്തിരുവനന്തപുരം മെഡിക്കൽ കോളേജിലുംഅവിടെനിന്ന് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ സീനിയർ സർജനായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു.1966-ൽഅദ്ദേഹം സ്വന്തമായി ഡോ. ഗോവിന്ദൻസ് നഴ്സിംഗ് ഹോംഎന്ന പേരിൽ തിരുവനന്തപുരത്ത് ആശുപത്രി തുടങ്ങി. കേരളത്തിലെപ്രശസ്ത ന്യൂറോളജിസ്റ്റുംസാഹിത്യകാരനുമായഡോ. കെ. രാജശേഖരൻനായർസാർ എഴുതിയ “അപൂർവ വൈദ്യന്മാർ കേരളത്തിലെ വൈദ്യവികാസത്തിൻ്റെ പഥി കൃത്തുകൾ “, “ഇന്ത്യൻ ന്യൂറോളജിയുടെചരിത്രം മുൻപേ നടന്നവർ “, പ്രശസ്തചരിത്രകാരൻ ഡോ. എസ്. എൻ. സദാശിവൻ സാർ എഴുതിയ ” A Social History of India”,സാഹിത്യ ശിരോമണി പ്രൊഫ. എം.കെ.ഗോവിന്ദൻ്റെ മകൾപ്രശസ്ത സാഹിത്യകാരി ജീ കമലമ്മടീച്ചർ എഴുതിയ “ഈഴവസമുദായത്തിലെ മഹാരഥന്മാർ ” ‘എസ്.എൻ.ഡി.പി. യോഗംകനക ജുബിലി സ്മാരകഗ്രന്ഥം “,കടയ്ക്കൽ എൻ ഗോപിനാഥൻപിള്ള സാർ എഴുതിയ “കടക്കൽ വിപ്ലവം” എന്നീപുസ്തകങ്ങളിൽ ഡോ.എസ് ഗോവിന്ദനെ സ്മരിക്കുന്നുണ്ട്.1997 ഒക്ടോബർ 26-ാം തീയതി91-ാംവയസ്സിൽഅന്തരിച്ചു. ഭാര്യ പങ്കജം (Late),മക്കൾ ഡോ. ജി. കൃഷ്ണകുമാർ (ഡോ. ഗോവിന്ദൻസ് നഴ്സിംഗ് ഹോം, തിരുവനന്തപുരം), ശ്രീമതി. ഉഷാരാജൻ(കൊല്ലം )

Leave a Reply

Your email address will not be published. Required fields are marked *