തിരുവനന്തപുരം: ഡോ:സിസാ തോമസിന് ഡിജിറ്റലിലും, ഡോ:ശിവപ്രസാദിന് സാങ്കേതികസർവ്വകലാശാലയിലും ആറു മാസക്കാലം കൂടി തുടരാമെന്ന സുപ്രീംകോടതിയുടെ വിധി യിൽ രണ്ടിടത്തും സ്ഥിരം വിസിമാരെ നിയമിക്കാൻ വൈകരുതെന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ ചെയ്യാൻ ഇന്നു കൂടിയ മന്ത്രിസഭ യോഗംതീരുമാനിച്ചു.എന്നാൽ സമാന വ്യവസ്ഥയുള്ള ‘സാങ്കേതിക’ യുടെ സേർച്ച് കമ്മിറ്റി ഭേദഗതി ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പ്രോ ചാൻസിലറായ ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സിസതോമസിനെ മാറ്റുക
എന്ന സർക്കാരിന്റെ ലക്ഷ്യമാണ് തിരക്കിട്ട ഭേദഗതി ഓർഡിനൻസിന് പിന്നിൽ.ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നടന്ന വ്യാപക സാമ്പത്തിക ക്രമക്കേട് സിസാതോമസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗവർണർ സിഎജി യുടെ അന്വേഷണത്തിന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിസി നിയമനത്തിന് മുന്നോടിയായുള്ള ഭേദഗതി ഓർഡിനൻസ്.
ഗവർണറുമായുള്ള മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടി ക്കാഴ്ചയിൽ ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിൽ ഉടനടി സ്ഥിരം വിസി മാരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
2018ലെ യുജിസി റെഗുലേഷൻ പ്രകാരം അക്കാദമിക് മേഖലയിൽ ഉള്ളവരെ മാത്രമേ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാടുള്ളു എന്ന വ്യവസ്ഥ ഉള്ളതുകൊണ്ട് , നിലവിലെ കമ്മിറ്റിയുടെ കൺവീനറായ ചീഫ് സെക്രട്ടറിയെ മാറ്റും. കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിക്ക് പുറമേ ഒരു ഇലക്ട്രോണിക്സ് വിദഗ്ധൻ, യുജിസി പ്രതിനിധി, യൂണിവേഴ്സിറ്റി പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിവരാണ് ഉള്ളത്. ഗവർണറുടെ പ്രതിനിധിയെ നിലവിലെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സേർച്ച് കമ്മിറ്റി ആര് രൂപീകരിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല.
യുജിസി പുറപ്പെടുവിച്ച 2025 ലെ കരട് യുജിസി ഭേദഗതി നിയമത്തിൽ ചാൻസലറുടെ പ്രതിനിധി, യുജിസി പ്രതിനിധി, യൂണിവേഴ്സിറ്റി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കേണ്ടത്.
പ്രസ്തുത യുജിസി നിയമം നടപ്പിലാ വുന്നതിനു മുമ്പ് തങ്ങൾക്ക് താൽപ്പര്യമു ള്ളവരെ ഡിജിറ്റൽ
വിസി യായി നിയമിക്കാനാണ് സർക്കാരിന്റെ നീക്കം.
എന്നാൽ ചീഫ് സെക്രട്ടറി അംഗ മായിട്ടുള്ള KTU നിയമത്തിൽ ഭേദഗതി കൊണ്ട് വന്നിട്ടില്ല.
മുഖ്യമന്ത്രി ചാൻസല റായ ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് സിസാ തോമസിനെ നീക്കുക എന്ന ലക്ഷ്യമാണ് തിരക്കിട്ട് മന്ത്രിസഭ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് പിന്നിലെന്നറിയുന്നു.
ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരാ യുള്ള ലോകായുക്ത കേസിൽ , തിരക്കിട്ട് ലോകായുക്താ നിയമം ഭേദഗതി ചെയ്തതിന് സമാനമായാണ് മുഖ്യമന്ത്രി പ്രോ ചാൻസിലറായ ഡിജിറ്റൽ സർവകലാശാല നിയമവും ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചത്.
