ദാക്ഷായണിവേലായുധൻ (1912-1978) ഇന്ന് 47-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

പ്രമുഖസമൂഹ്യ പരിഷ്കർത്താവ്, അദ്ധ്യാപിക, കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി ,കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി – ലെജിസ്ലേറ്റീവ്, പ്രൊവിഷണൽ പാർലമെൻറ് അംഗവുമായ ദാക്ഷായണിവേലായുധൻ 1912 ജൂലൈ 4 -ാം തീയതി കൊച്ചി മുളവുകാട് കല്ലച്ചംമുറി കുഞ്ഞൻ്റെയും മാണിയുടെയും മകളായി ജനിച്ചു.1931 ൽകൊച്ചി രാജ്യത്ത്ആദ്യമായി സ്കൂൾ ഫൈനൽ പാസായ പട്ടികജാതിവനിത, 1934-ൽഇന്ത്യയിൽ ആദ്യമായിബിരുദംനേടിയ ദലിത് വനിത, അദ്ധ്യാപിക, ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടാക്കാൻ രാജ്യമൊട്ടാകെ നിന്നു തിരഞ്ഞെടുത്തത് 389 പേരെയാണ്. ആ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഏകദലിത് സ്ത്രീയുംഏറ്റവുംപ്രായംകുറഞ്ഞ അംഗവുമായിരുന്നുമലയാളിയായ ദാക്ഷായണിവേലായുധൻ, കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും മദ്രാസിൽ നിന്ന് LT ബിരുദവും കരസ്ഥമാക്കി. തൃശൂരിലെ ഒരു സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കി.1941-ൽ തിരുവിതാംകൂറിലെ കോട്ടയം ഉഴവൂർ സ്വദേശി ആർ.വേലായുധനെ വിവാഹം കഴിച്ചു.ഗാന്ധിജിയുടെ വാർധ ആശ്രമത്തിൽ ഗാന്ധിജിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. അങ്ങനെകുറച്ചുനാൾ തിരുവിതാംകൂർ പ്രവർത്തന മണ്ഡലമായിരുന്നു.ആർ.വേലായുധൻ കോട്ടയം സി.എം.എസ് കോളേജ്, തിരുവിതാംകൂർ ആർട്സ് കോളേജിൽ വിദ്യാഭ്യാസം നടത്തി ബിരുദംനേടി.ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ സർവീസസ് അഡ്മിനിസ്ട്രേഷനിൽഡിപ്ലോമയും നേടിയ ശേഷം 1941 മുതൽ 45 വരെ എറണാകുളത്ത് ടാറ്റാ ഓയിൽ മില്ലിൽ ലേബർവെൽഫെയർ ഓഫിസറായിരുന്നു. തുടർന്ന്1945 മുതൽ 1948 വരെ ൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റ് ഇൻഫർമേഷൻ ഓഫീസറായിരുന്നുഅദ്ദേഹം മുൻ രാഷ്ട്രപതി കെ.ആർ .നാരായണൻ്റെ ഇളയച്ഛനാണ്.ആർ.വേലായുധൻ 1950-ൽ ഇന്ത്യൻ പ്രൊവിഷണൽ പാർലമെൻ്റ് അംഗമായി പ്രവർത്തിച്ചു.തിരു-കൊച്ചിയിൽ നിന്ന് 1952-ൽ കൊല്ലം-മാവേലിക്കര ദ്വയാംഗമണ്ഡലത്തിലെ സംവരണ വിഭാഗത്തിൽ ഇടതു മുന്നണിയുടെ സ്വതന്ത്യ സ്ഥാനാർത്ഥിയായി മത്സരിച്ച് പാർലമെൻറ് അംഗമായി ആർ.വേലായുധൻ തെരഞ്ഞെടുത്തു.1945-ൽ കൊച്ചി നിയമസഭയിൽ ദാക്ഷായണിവേലായുധൻ അംഗമായികേരളത്തിലെപഴയ മൂന്ന് നാട്ട് രാജ്യങ്ങളിലെ നിയമസഭകളെ വച്ചു നോക്കുമ്പോൾ പട്ടികജാതിക്കാരിയായ ആദ്യ നിയമസഭാംഗവുമാണ് അവർ.1946 മുതൽ 1952 വരെ കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി ,കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലി – ലെജിസ്ലേറ്റിവ് ,പ്രൊവിഷണൽപാർലമെൻ്റ് അംഗമായി പ്രവർത്തിച്ചു. പ്രൊവിഷണൽ പാർലമെൻറിലെആദ്യ ദലിത് ദമ്പതികളാണ് ആർ.വേലായുധനും കെ.ദാക്ഷായണിയും.പാർലമെൻ്റിൽ പട്ടികജാതിക്കാർക്കും അധകൃതർക്കും മുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കായി വാദിച്ചു.1948 നവംബർ 29 ന് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച് അനുഛേദംപതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചയിൽ ദാക്ഷായണിവേലായുധൻ സജീവമായി പങ്കെടുത്തു .പട്ടികജാതിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും 1977-ൽ സ്ത്രീകൾക്കായി മഹിളാ ജാഗ്രതാ പരിഷദ് എന്ന സംഘടന ഡൽഹിയിൽ രൂപിണറക്കുകയും ചെയ്തു. പാർലമെൻ്റ് വിട്ട ശേഷം ദാക്ഷായണി എൽ.ഐ.സിയിൽ ഉദ്യോഗസ്ഥയായി.എൽ.ഐ.സിയുടെ ” ജീവൻ രക്ഷാ ” മാസികയുടെ എഡിറ്ററായി തിരുവനന്തപുരം പേട്ടയിലെ വാടക വീട്ടിലെ മൂന്ന് കൊല്ലത്തിനു ശേഷം ദാക്ഷായണിക്ക് ഉദ്യോഗക്കയറ്റത്തോടെ ന്യൂ ഡെൽഹിയിലേക്കു സ്ഥലമാറ്റമായി.ആർ.വേലായുധൻഫ്രീലാൻസ് പത്രപ്രവർത്തകനായി “Gandhi or Ambedkar” എന്ന പുസ്തകം എഴുതി. 1974-ൽ ആർ.വേലായുധനും 20.7.1978-ൽ ദലിത വർഗത്തിൻ്റെ സമാനതയില്ലാത്ത പേരാളി ദാക്ഷായണിവേലായുധൻ അന്തരിച്ചു. മക്കൾ പ്രഗ്ലാദൻ (ഐ.എ & എ.എസ്), ഭഗീരഥൻ (ഐ.എഫ്.എസ്), ധ്രുവൻ ( ഹോട്ടൽ മാനേജ്മെൻ്റ് )പ്രമുഖ ചരിത്രകാരി ഡോ.മീര വേലായുധൻ ,ചരിത്രകാരൻചെറായിരാമദാസ് സാർ’ കേരള സംസ്ഥാന ആർക്കെവ്സ്, ചെന്നൈയിലെ തമിഴ്നാട് ആർകൈവ്സിൽ, കൊച്ചി ആർക്കെവ്സ്, എന്നിവടെങ്ങളിൽ നിന്ന് ദീർഘകാലമായി അന്വേഷിച്ച് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ആ മഹതിയുടെ അമൂല്യമായ ജീവചരിത്രം “കാലശാസനകൾക്കു കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ ” പ്രസിദ്ധികരിച്ചു.

 

.. ചിത്രം :- 91 വർഷങ്ങൾക്ക് മുമ്പ് ബി.എ ബിരുദം നേടയിയപ്പോൾ തിരുവിതാംകൂറിൽ നിന്ന് പ്രസിദ്ധീകരിച്ച “ശ്രീമതി “വിശേഷാൽ പ്രതിയിൽ അച്ചടിച്ചുവന്നത്……

Leave a Reply

Your email address will not be published. Required fields are marked *