സി ജെ റോയ്‌യുടെ ആത്മഹത്യ ; തോക്ക് കസ്റ്റഡിയിലെടുത്തു,​ സിസി ടിവിയും ഹാർഡ് ഡിസ്കും പരിശോധിക്കും1 min read

ബാംഗ്ലൂർ :കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കെട്ടിടത്തിൽ വിശദ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായ പരിശോദന നടത്തി. വെടിയുതിർത്ത തോക്കും കസ്റ്റഡിയിൽ എടുത്തു. കെട്ടിടത്തിലെ സിസി ടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സി.ജെ. റോയ് ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിർത്ത ശബ്ദം കേട്ട് ഐ.ടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവരിൽ നിന്ന് വിശദമായ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി.ജെ. റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *