തിരുവനന്തപുരം -റീൽസ് മാരോ സ്റ്റുഡിയോസിന്റെയും ഇന്നോഡോട്സ് ഇന്നവേഷൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര നാടക ശില്പശാല മ്യൂസിയം ഹാളിൽ 17, 18 തീയതികളിൽ നടന്നു . ഇന്നോഡോട്സ് ഇന്നോവഷൻസ്, റീല്സ്മാരോ സ്റ്റുഡിയോസ് സിഇഒ യും ചലച്ചിത്ര പ്രവർത്തകനുമായ അലൻ സിന്ധു ഡിൻഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ നടനും ചലച്ചിത്ര അക്കാദമി അംഗവുമായ എ എസ് ജോബി ഉദ്ഘാടനം നിർവ്വഹിച്ചു,
കേരള പോലീസിലെ ഡെപ്യൂട്ടി കമാന്റൻറ് ആയ സിജു നടുവിലയത് മുഖ്യപ്രഭാഷണം നടത്തി. യുവതലമുറയുടെ വ്യക്തിത്വ വികസനത്തിന് കലാരൂപങ്ങളുടെ പങ്കിനെ കുറിച്ച് ഇരുവരും സംസാരിച്ചു. തുടർന്ന് ഹരിനമ്പൂതിരി, പ്രിയദാസ് ജി . മംഗലത് , ബിജു ബാഹുലേയൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നാടക ചലച്ചിത്ര സംവിധായകനായ രാജാവാര്യർ, വക്തിത്വ വികസനത്തിൽ കലാ രൂപങ്ങളുടെ പങ്ക് എന്ന വിഷയത്തിലും വിദ്യാഭ്യാസ പ്രവർത്തകൻ Dr. ജയചന്ദ്രൻ മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
സംവിധായകൻ വിനേഷ് വിശ്വനാഥ് സംവിധാനകലയെക്കുറിച്ചും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും പങ്കുവച്ചു.
സമാപന ദിവസം
ചലച്ചിത്ര സംവിധായകൻ രാരിഷ് , തീയറ്റർ സിനിമാ പ്രവർത്തകൻ സാം ജോർജ് എന്നിവർ അഭിനയത്തിന്റെ പ്രായോഗിക പരിശീലനം നൽകി . ഉച്ചയ്ക്ക് ശേഷം ചന്ദനാ ചന്ദ്രശോഭ നയിക്കുന്ന സിനിമാ സംരംഭകത്വം – എന്ന വിഷയത്തിലെ ക്ലാസ്സും സിനിമാ നടൻ ജിബിൻ ഗോപിനാഥ് സിനിമാനുഭവം പങ്കുവച്ചു.
തുടർന്ന് മെന്റലിസ്റ്റ് മഹേഷ് തമ്പുവിന്റെയും ടീമിന്റെയും നേതൃത്വത്തിൽ ലൈവ് മെന്റലിസം .
ശില്പശാലയിൽ നടന്ന ഹ്രസ്വചിത്ര പ്രദർശനവും മത്സരവും ശ്രദ്ധേയമായി.
മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ‘തീറ്റയും’ ‘ലൂപ്ഡ് ഉം പങ്കിട്ടു. പുരസ്കാര ദാനം ഡെപ്യൂട്ടി കമന്റണ്ട് ഷിജു നെടുവിളയത് നിർവ്വഹിച്ചു.
