തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ വികസന കാഴ്ചപ്പാടിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് മഹാരാഷ്ട്രയിലെ വിജയമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. NDA യുടെ പുരോഗമന രാഷ്ട്രീയത്തെ ജനങ്ങൾ പിന്തുണക്കുകയും രാജവംശങ്ങൾ, ഭീഷണികൾ, നുണകൾ, നിർമ്മാണ വിവാദങ്ങൾ എന്നിവയുടെ ജീർണ്ണിച്ചു പഴകിയ രാഷ്ട്രീയത്തെ ജനം വ്യക്തമായി നിരസിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് മഹാരാഷ്ട്രയും യും തെളിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഫഡ്‌നാവിസ് ജി, ഏക്‌നാഥ് ഷിൻഡെ ജി, കൂടാതെ മുഴുവൻ മഹായുതി ടീമിനും എന്റെ അഭിനന്ദനങ്ങൾ.
രാജ്യത്തെ വോട്ടർമാരെ രാഷ്ട്രീയ പാർട്ടികൾക്ക് ഇനിയും നിസ്സാരമായി കാണാനാവില്ല എന്ന കൃത്യമായ സന്ദേശവും ഈ വിജയം സൂചിപ്പിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ യുഗം ഇതോടെ അവസാനിച്ചു കഴിഞ്ഞു. ഇനിയും വരാനിരിക്കുന്നത് കാര്യക്ഷമതയുടെ രാഷ്ട്രീയമാണ്. ബിജെപിക്കും എൻഡിഎക്കും അനുകൂലമായി നടന്ന ഈ ജനമുന്നേറ്റം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും.
