വികസനം മുൻ നിർത്തി തെരഞ്ഞടുപ്പിനെ നേരിടുന്നത് NDA മാത്രം : കെ സുരേന്ദ്രൻ1 min read

തിരുവനന്തപുരം: തദ്ദേശിയ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞടുപ്പുകളിൽ വികസനം മുൻ നിർത്തി തെരഞ്ഞടുപ്പിനെ നേരിടുന്നത് NDA മാത്രമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

മോദി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികളായ ഭക്ഷ്യ ധാന്യ വിതരണം, കിസ്സാൻ സമ്മാൻ യോജന, മുദ്ര യോജന, മുദ്ര വായ്പ, വിശ്വകർമ യോജന, വഴിയോര കച്ചവടക്കാർക്കുള്ള സ്വ നിധി ഉൾപ്പടെയുള്ള പദ്ധതികൾ വിജയമാവുമ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിലൂടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടിയും നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതി, പി എം വയോജന വന്ദന യോജന ഉൾപ്പടെയുള്ള മിക്ക പദ്ധതികളും പരാജയമാണന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയും തിരുവനന്തപുരം രാജാജി നഗറിലെ ഭവന പദ്ധതിയുൾപ്പടെയുള്ള പരിപാടികൾ പരാജയമാവുന്നതിന് കാരണം അഴിമതിയും ഭരണത്തിലെ പിടുപ്പു കേടുമാണ്. കേന്ദ്ര പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ എൻ ഡി എ യുടെ നേതൃത്വത്തിലുള്ള ഭരണ സമിതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടാവണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തിരുമല വാർഡിൽ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ. ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, മുൻ കൗൺസിലർ ഡോ വിജയലക്ഷ്മി ഉൾപ്പടെയുള്ള നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു

*ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗം : കെ സുരേന്ദ്രൻ*

തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗമാണന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

യഥാർത്ഥത്തിൽ കൊള്ള നടത്തിയത് പോറ്റിയോ വാസുവോ പദ്മകുമാറോ മാത്രമല്ലന്നും ഇതൊരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ശബരിമലയെ ഇകഴ്ത്തി കാട്ടാൻ 2016, 17, 18 കാലയളവിൽ നവോത്ഥാനം തലക്കുപിടിച്ച പിണറായിയും കമ്മ്യുണിസ്റ്റ് ഭരണകൂടവും ചേർന്നെടുത്ത തീരുമാനമാണന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ടിപ്പു സുൽത്താൻ കുതിരപ്പടയുമായി കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ വന്നെങ്കിൽ, ഇന്ന് പിണറായി വിജയൻ കടകംപള്ളി, വാസവൻ, പദ്മകുമാർ, വാസു തുടങ്ങിയ കാലാൾപ്പടയെ മുൻനിർത്തി ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു വെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തിരുമല വാർഡിൽ ബിജെപി സംഘടിപ്പിച്ച പൊതു യോഗത്തിൽ സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ. ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *