തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭയുടെ അഴിമതിക്കും, കെടു കാര്യസ്ഥതയ്ക്കും, അശാസ്ത്രീയമായ വാർഡ് വിഭജനത്തിനും എതിരെ ബിജെപി സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ ഏഴ് സോണൽ ഓഫിസുകളിലും ധർണ്ണ നടത്തി.
നഗരസഭയുടെ ഫോർട്ട്, തിരുവല്ലം, കടകടകം പള്ളി, നേമം, കഴക്കൂട്ടം, കുടപ്പനകുന്ന്, വട്ടിയൂർക്കാവ് എന്നീ സോണൽ ഓഫിസുകളിലാണ് BJP പ്രവർത്തകർ ധർണ്ണ നടത്തിയത്.
ഫോർട്ട് സോണൽ ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 45 വർഷത്തെ തുടർ ഭരണം കൊണ്ടു ഏറ്റവും മികച്ച നഗരമായിരുന്ന തിരുവനന്തപുരത്തെ ഇടതു മുന്നണി വൃത്തിഹീനമായ സ്ഥലമാക്കി മാറ്റിയെന്നും, അതിൽ ഏറ്റവും മോശമായി നഗര ഭരണം നടന്നത് കഴിഞ്ഞ അഞ്ച് വർഷമാണന്നും കരമന ജയൻ ആരോപിച്ചു.
സ്കൂളുകൾക്കുള്ള ലാപ്ടോപ്പ് വാങ്ങുന്നതിലെ അഴിമതി, സൗജന്യ പാർപ്പിട പദ്ധതിയിലെ തിരിമറി തുടങ്ങി നഗരസഭ അഴിമതിൽ മുങ്ങി നില്ക്കുകയാണന്നും, നഗരത്തിലെ തെരുവു നായ പ്രശ്നത്തിലും, വെള്ളക്കെട്ട് പ്രശ്നത്തിലും നഗരസഭ ഒന്നു ചെയ്യാതെ നോക്കു കുത്തിയാവുന്നു എന്നും കരമന ജയൻ പറഞ്ഞു. ബിജെ പി കൗൺസിലർമാരുള്ള വാർഡുകളിലെ വികസനം തടയാൻ മേയർ നേരിട്ട് ശ്രമിക്കുന്നു എന്നും കരമന ജയൻ ആരോപിച്ചു.
നഗരസഭയുടെ മാലിന്യം മാറ്റുന്നതിലുള്ള കെടു കാര്യസ്ഥത കാരണം വിമാനങ്ങളിൽ പക്ഷി ഇടി പതിവായത് വലിയ സുരക്ഷാ ഭീഷണിയാന്നന്നും, മേയർക്ക് സ്വന്തം വാർഡിലെ റോഡുകൾ പോലും മാലിന്യം ഇല്ലാതെയും, പൊട്ടി പൊളിയാതെയും സംരക്ഷിക്കാൻ സാധിക്കുന്നില്ലന്നും കരമന ജയൻ കൂട്ടി ചേർത്തു. അശാസ്ത്രീ മായ രീതിയിലുള്ള വാർഡ് വിഭജനമാണ് ഇപ്പോൾ നടത്തുന്നത്. 45 കൊല്ലമായി തിരുവനന്തപുരം നഗരം അനുഭവിക്കുന്ന ഈ ദുർ ഭരണം അവസാനിപ്പിക്കാൻ ജനങ്ങങ്ങൾ മുന്നോട്ട് വരണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ നേതാക്കളും, കൗൺസിലർമാരും ധർണ്ണകളിൽ പങ്കെടുത്തു.
നേതാക്കളായ പാപ്പനംകോട് സജി, സിമി ജ്യോതിഷ്, ചെമ്പഴന്തി ഉദയൻ, കരമന അജിത്ത് , തിരുമല അനിൽ, മധുസൂദനൻ നായർ എന്നിവർ വിവിധ സോണുകളിലായി പ്രസംഗിച്ചു.
