ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരാണസിയിൽ,തിരുവനന്തപുരത്ത് രാജീവ്‌ ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, തൃശൂരിൽ സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ1 min read

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി യിലും ഗാന്ധിനഗറില്‍  അമിത് ഷാ യേയും കേരളത്തിലെ 12 സീറ്റുകളിലെയും ഉൾപ്പെടുത്തി ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വാരാണസിയില്‍ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോ‍ഡ് – എം എല്‍ അശ്വനി
പാലക്കാട് – കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
ത്രിശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനില്‍ ആന്റണി
വടകര – പ്രഫുല്‍ കൃഷ്ണൻ
ആറ്റിങ്ങല്‍ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
മലപ്പുറം – ഡോ അബ്ദുല്‍ സലാം
പൊന്നാനി – നിവേദിത സുബ്രമണ്യം

Leave a Reply