തിരുവനന്തപുരം :ശ്രീനാരായണ ഗുരു ജയന്തി സംസ്ഥാനവ്യാപകമായി വിപുലമായി ആചരിച്ച് ബിജെപി. 30 സംഘടനാ ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ മണ്ഡലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.
തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ദിനാചരണത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നിവേദദാ സുബ്രഹ്മണ്യൻ ഗുരുദേവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ച നടത്തി ഉദ്ഘാടനം ചെയ്തു.
കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഗുരുദേവ ജയന്തി ദിനാചരണം ബിജെപി സംസ്ഥാന വക്താവ് കേണൽ ഡിനി ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയുടെ ഗുരുദേവ ജയന്തി ആഘോഷം ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് പി. കെ. ബിനോയ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ദിനാചരണം ജില്ലാ പ്രഭാരിയും മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ രഘുനാഥ് ഉദ്ഘാടനം ചെയ്തത്.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന ജില്ലാ പ്രസിഡണ്ട് പി. ആർ. രശ്മിൽനാഥ് നിർവഹിച്ചു.
കോഴിക്കോട് സിറ്റി ജില്ലയുടെ ഗുരുദേവ ജയന്തി ദിനാഘോഷം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലത്ത് നടന്ന ബിജെപി പാലക്കാട് വെസ്റ്റ് ജില്ലയുടെ ചതയ ദിനചാരണം ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
