വോട്ടർ പട്ടിക രജിസ്ട്രേഷൻ നടപടിയിലെ സാങ്കേതിക പരിമിതികളും നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകളും പരിഹരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി.: 19ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്ന് കമ്മീഷൻ1 min read

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർ പട്ടിയുടെ രജിസ്ട്രേഷൻ പ്രക്രിയയിൽ ഗുരുതരമായ ആശങ്കകളും സാങ്കേതികപരമായ ചില വീഴ്ചകളും ഉണ്ടെന്നും അവൻ പരിഹരിക്കണമെന്നും ബിജെപി ഇലക്ഷൻ കമ്മീഷനോട് അഭ്യർത്ഥിച്ചു. വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ നിരവധി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകും. ഈ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇതേ തുടർന്ന് ജൂലൈ 19ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ എ ഷാജഹാൻ ഐ എ എസ് ബിജെപി പ്രതിനിധി സംഘത്തെ അറിയിച്ചു.

വോട്ടർ പട്ടികയിലേക്കുള്ള ഇപ്പോഴത്തെ രജിസ്ട്രേഷൻ സംവിധാനം ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്നതല്ലെന്നു ബിജെപി നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി. പൊതുജനങ്ങൾക്ക് എളുപ്പവുമാകാനും ഉപയോഗിക്കാനും കഴിയുന്ന ലളിതമായ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കണം.
സർവ്വകക്ഷിയോഗം വിളിച്ച് വോട്ടർ പട്ടിക രജിസ്ട്രേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഒരു യോഗം വിളിക്കണം.
പൗരന്മാരുടെ വോട്ടാവകാശം നഷ്ടപ്പെടാതെ ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള അവസരങ്ങൾ ലളിതമാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പരാതിയാണ് ബിജെപി നേതൃസംഘം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം
മുതിർന്ന ബിജെപി നേതാക്കളായ അഡ്വക്കേറ്റ് എസ്. സുരേഷ് കുമാർ, ജെ.ആർ. പത്മകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് ബിജെപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *