കേരള നിയമസഭാചരിത്രവും ചാത്തന്നൂർ നിയോജകമണ്ഡലവും ഒരു നേർക്കാഴ്ച1 min read

നിയമനിർമ്മാണ സഭയ്ക്ക് 138 വർഷത്തെ സമ്പന്നമായ ചരിത്രമാണുള്ളത്.ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി ഒരു നിയമനിർമ്മാണ സഭ നിലവിൽ വന്നത് 1888-ൽശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ (1857-1924)കാലത്തായിരുന്നു.ആദ്യസഭ 5 ഔദ്യോഗികങ്ങളും മൂന്ന് അനൗദ്യോഗിക അംഗങ്ങളും അടങ്ങിയ സഭയായിരുന്നു.സഭയുടെ പ്രഥമ സമ്മേളനം 1888ആഗസ്റ്റ് 23-ാം തീയതി 12 മണിക്ക്ദിവാൻ ടി രാമറാവുവിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിൻ്റെ ഔദ്യോഗികചേമ്പറിൽ ചേർന്നു. 1.ദിവാൻ പേഷ്കാർഎസ് ശങ്കര സുബ്ബയ്യർ, 2.ദിവാന്റെ സെക്രട്ടറി എഫ്. വാട്സ് , 3.കോട്ടയം ദിവാൻപേഷ്കാർ പച്ചപ്പനായ്ക്കർ, 4.തിരുവനന്തപുരം ദിവാൻ പേഷ്കാർ രാജറാമറാവു, 5.ഹജൂർകച്ചേരി ഡെപ്യൂട്ടി പേഷ്കാർ പി.താണുപിള്ള , 6.അഡ്വ. കാവാലം നീലകണ്ഠപിള്ള (ജന്മി, കൊല്ലം ഡിവിഷൻ,കക്കാട്ട് ഹൗസ്, കാവാലം) 7.പി.എസ്.ശിവൻ പിള്ള (ജന്മി, പത്മനാഭപുരം), 8. വേദാദ്രി സദസ്യ മുതലിയാർ (Rtd. Travancore High Court Pusine Judge) എന്നിവർ ആയിരുന്നു ആദ്യഅംഗങ്ങൾ. എല്ലാവരേയും രാജാവ് നാമനിർദ്ദേശം ചെയ്തു.തിരുവിതാംകൂർ നിയമനിർമ്മാണ സഭ നിലനിൽക്കുമ്പോൾ തന്നെ ജനങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ചർച്ച ചെയ്ത് സർക്കാരിനെ അറിയിക്കുവാൻ ശ്രീ മൂലം പ്രജാസഭ1904-ൽ ആരംഭിച്ചു. 1905 മേയ് 1- ലെപുതിയ ഉത്തരവ് അനുസരിച്ച് ജനങ്ങൾക്ക് വോട്ടവകാശം ലഭിച്ചു.ഇതനുസരിച്ച് ശ്രീമൂലം പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങളിൽ നിക്ഷിപ്തമായി.ആകെയുള്ള 100 അംഗങ്ങളിൽ 77 പേരെ അപ്രകാരം തിരഞ്ഞെടുക്കുവാനും 23 വരെ നാമനിർദേശം ചെയ്യുവാനും ആയിരുന്നു തീരുമാനം.സഭയുടെ കാലാവധി ഒരു വർഷമായിരുന്നു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുവാനുള്ള അവകാശം താലൂക്കിലെ താമസക്കാരായ വാർഷികഭൂനികുതി 50 രൂപ ഒടുക്കുന്നവരോ അല്ലെങ്കിൽ വാർഷിക അറ്റാദായം 2000 രൂപയിൽ കുറയാത്തവരോ അല്ലെങ്കിൽ സർവകലാശാല ബിരുദം നേടിയ പത്തുവർഷം കഴിഞ്ഞിട്ടുള്ളവരോ ആയ ആൾക്കാർക്കാണ് നൽകിയിരുന്നത്. ശ്രീമൂലം പ്രജാസഭയുടെ പ്രവർത്തനം 1932 വരെ തുടർന്നു . ശ്രീമൂലം പ്രജാസഭയ്ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്കി ശ്രീചിത്തിര തിരുനാൾ മഹാരാജാവ് 1932 ൽ നിയമസഭയ്ക്ക് ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തി. ശ്രീമൂലം അസംബ്ലി (അധോമണ്ഡലം) എന്നും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിന് ശ്രീചിത്രാ സ്റ്റേറ്റ്കൗൺസിൽ (ഉപരിമണ്ഡലം) എന്നും പുനർനാമകരണം ചെയ്തു. 5 രൂപായിൽ കുറയാതെ ഭൂനികുതി കൊടുക്കുകയോ മുനിസിപ്പാലിറ്റിയിൽ ഒരു രു പായിൽ കുറയാതെ ഭൂനികുതിയോ കെട്ടിട നികുതിയോ തൊഴിൽ നികുതിയോ കൊടുക്കുകയോ ചെയ്യുന്നവർക്കും ബിരുദധാരികൾക്കും വോട്ടാവകാശത്തിന് വ്യവസ്ഥ ചെയ്തിരുന്നു. ഇരുസഭകളിലേയും എക്സ് ഒഫിഷ്യോ ചെയർമാൻ ദിവാനായിരുന്നു. 1947 സെപ്റ്റംബർ 4-ാം തീയതി ഉത്തരവാദഭരണം പ്രഖ്യാപിച്ചതോടെ മേൽപ്പറഞ്ഞ ദ്വിമണ്ഡല സഭ അവസാനിച്ചു.തിരുവിതാംകൂറിൽ ഉത്തരവാദഭരണം ലഭിച്ചതിന്റെ ഭാഗമായി 1948 ഫെബ്രുവരിയിൽനടന്ന പ്രായപൂർത്തി വോട്ടവകാശം വഴി 120 സീറ്റുകളിലേയ്ക്ക് തെരഞ്ഞെടുപ്പു നടന്നു.ഭാരതത്തിൽ പ്രായപൂർത്തി വോട്ടവകാശം വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് തിരുവിതാംകൂറിലാണ്.തിരുവിതാംകൂർ പ്രതിനിധി സഭ (Travancore Representativ Body)എന്നറിയപ്പെട്ടിരുന്ന സഭ തിരുവിതാംകൂർ ഭരണഘടന നിർമ്മാണ സഭയായും പ്രവർത്തിച്ചു.പ്രസ്തുത സഭയ്ക്ക് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി എന്ന നാമകരണം ചെയ്തു. 1925-ൽകൊച്ചി രാജ്യത്ത് 45 അംഗ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നു.ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിന്റെ ഭാഗമായി 1949 ജൂലൈ 1 ന് തിരുവിതാംകൂറുംകൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചു.മലബാർ പ്രദേശം ബ്രിട്ടീഷ് അധിനിതയിൽ ഉള്ള മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. 1920മുതൽ മദ്രാസി നിയമസഭയിൽ മലബാറിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. 1950 ജനുവരി 26 ന്ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി.ഇന്ത്യൻ ഭരണഘടന നിലവിൽ വരികയും ചെയ്തു.അതിനുശേഷം നടന്ന ആദ്യപൊതു തെരഞ്ഞെടുപ്പ് 1951 ഡിസംബർ 10 മുതൽ 1952 ജനുവരി 5 വരെയാണ് നടന്നത്. തുടർന്ന് തിരു-കൊച്ചിയിൽ 1954 ജനുവരി – ഫെബ്രുവരിയിൽപുതിയ തെരഞ്ഞെടുപ്പ് നടന്നു. 1956-മാർച്ചിൽനിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അസംബ്ലി പിരിച്ചുവിട്ടു പ്രസിഡൻ്റ് ഭരണംഏർപ്പെടുത്തി.1956 നവംബർ ഒന്നിന് സംസ്ഥാന പുനസംഘടന കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന രൂപീകൃതമായി.കേരള സംസ്ഥാന നിലവിൽ വന്നപ്പോൾ സംസ്ഥാന ഭരണം ഇന്ത്യൻ പ്രസിഡൻ്റിൻ്റെ കീഴിലാക്കി.അഡ്വൈസർ ആയിരുന്ന പി എസ് റാവുവിനെ ആക്ടിംഗ് ഗവർണറായി നിയമിച്ചു. 1956 നവംബർ 26 ന് ഡോ. ബി. രാമകൃഷ്ണറാവു കേരള ഗവർണറായി നിയമിക്കപ്പെട്ടു. 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ കേരളത്തിൽതെരഞ്ഞെടുപ്പ് നടന്നു.തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. ശ്രീ. ഇ എം.എസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏപ്രിൽ 5 ന് അധികമേറ്റു. 1959 ജൂലൈ 31 ന് ഇ. എം. എസ്. മന്ത്രിസഭയെ പിരിച്ചു വിട്ടുകൊണ്ട് കേരളം പ്രസിഡൻ്റ് ഭരണത്തിൽ കീഴ്ലാക്കി. 1862 മുതൽ 1878 വരെ കൊല്ലംദിവാൻ പേഷ്ക്കാർ ആയിരുന്ന ടി.രാമറാവു (1831-1895) ചാത്തന്നൂർ മണ്ഡലത്തിലെ നെടുങ്ങോലം പ്രദേശത്ത് 100-ൽ പരം ഏക്കർ വസ്തു വിലയ്ക്ക് വാങ്ങിഅവധിക്കാല വസതി പണിതു താമസംആയി. തുടർന്ന് അദ്ദേഹം 1 ജനുവരി 1887 മുതൽ 14 ആഗസ്റ്റ് 1892 വരെ തിരുവിതാംകൂർ ദിവാനായി നിയമിതായി. അദ്ദേഹമാണ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1888-ൽ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. 1893 -ൽ അദ്ദേഹം സ്ഥാപിച്ച ആശുപത്രിയാണ് നെടുങ്ങോലം രാമറാവു ആശുപത്രി. രാമറാവുവിനു ശേഷം അദ്ദേഹത്തിൻ്റെ മകൻ ഉദാര ശിരോമണി പത്മനാഭ റാവു ആശുപത്രിക്ക് തുടർന്ന് ഉള്ള സഹായം ചെയ്തു.ഉദാര ശിരോമണിപത്മനാഭ റാവുവിൻ്റെ സ്മരണക്കായി നാടുകാർ നെടുങ്ങോലത്ത്ഉദാര ശിരോമണി പത്മനാഭ റാവു സ്മാരക ഗ്രന്ഥശാല സ്ഥാപിച്ചു.ദീർഘകാലം പുത്തൻ മഠത്തിൽ കെ എൻ ഗോവിന്ദൻ നായർ അതിൻ്റെസെക്രട്ടറിയായിരുന്നു.ടി രാമറാവുവിൻ്റെ ആത്മമിത്രമായിരുന്നു അഡ്വ.കാവാലം നീലകണ്ഠ പിള്ള. 1891-ലെമലയാളി മെമ്മോറിയൽപ്രസ്ഥാനത്തിൻ്റെ സംഘാടകരിൽ പ്രമുഖനും കൊല്ലത്തെ മലയാളി സഭയുടെ സ്ഥാപകനും കാവാലം നീലകണ്ഠപിള്ളവക്കീൽ ആയിരുന്നു.അദ്ദേഹത്തിന് മീനാട്, ചിറക്കര , പൂതക്കുളംഎന്നീ പ്രദേശങ്ങളിൽഅന്നത്തെ കാലത്ത് 500ൽ പരം ഏക്കറും നിലങ്ങളും വസ്തുവും ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.കൂടാതെ കൊല്ലം ആലപ്പുഴഎന്നീ സ്ഥലങ്ങളിൽ ഭീമമായ ഭൂസ്വത്തിന് ഉടമയായിരുന്നു അഡ്വ.കാവാലംനീല കണ്ഠപ്പിള്ള വക്കിൽ.1891ൽ പരവൂർ കേശവനാശാൻ്റെകേരള ഭൂഷണം കമ്പനിയിൽകാവാലം നീലകണ്ഠപിള്ള വക്കീലിന് ഓഹരികൾ ഉണ്ടായിരുന്നു. അഡ്വ കാവാലം നീലകണ്ഠപിള്ളവക്കീലിന്റെ സഹോദരിയുടെ മകൻ പുത്തൻ മഠത്തിൽ കെ എൻ ഗോവിന്ദൻ നായരുടെചെറു മകനാണ്കേരള ഹൈക്കോടതി അഡ്വക്കേറ്റും പരവൂർ കോടതിയിലെപ്രമുഖ അഭിഭാഷകനുമായ വി. വേണുഗോപാലൻനായർ. 1905-ൽഎഴുത്തുകാരനും കവിയുമായിരുന്ന കൊച്ചാക്കോ ഗീവർഗീസ് (കോയിപ്പുറത്ത് വീട്, ചാത്തന്നൂർ), 1907-ൽ നാരായണൻ കേശവൻ (കുഴിപ്പിൽ പുത്തൻവീട്, പരവൂർ) 1908-ൽഗീവർഗീസ് (കിഴക്കേവീട് , ചാത്തന്നൂർ), 1905-08, 1910, 11,12 എന്നീ വർഷങ്ങളിൽതിരുവിതാംകൂർ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന പി. കേശവപിള്ള ( താഴത്ത് മേടയിൽ,പരവൂർ), 1931 ൽ കെ.ജി.ലൂക്ക് മുതലാളി (കോയിപ്പുറത്ത് പുത്തൻവീട്,ചാത്തന്നൂർ)എന്നിവർ ശ്രീമൂലം പ്രജാസഭയിലും, 1933 മുതൽ 1944 വരെ പരവൂർ പുത്തൻവീട്ടിൽ ( ആദിച്ചനല്ലൂർ പാലവിളകുടുംബാംഗം)അഡ്വ പരവൂർ പി. കുഞ്ഞുകൃഷ്ണൻ വക്കീലും 1944 മുതൽ 1947 വരെ പരവൂർ കടയിൽവീട്ടിൽ നാണിയുടെയും മുണ്ടയ്ക്കൽ അഞ്ചരാണ്ടിയിൽ കൊച്ചു കുഞ്ഞാശാൻ്റെയും മകൻ എ.കെ. ഭാസ്ക്കർ (നവഭാരതം പത്രാധിപർ ,ദേശീയ പത്രപ്രവർത്തകൻ ആയിരുന്നു ബി.ആർ.പി ഭാസ്കറിന്റെ പിതാവ്), എന്നിവർശ്രീമൂലം അസംബ്ലിയിൽചാത്തന്നൂർ ഉൾപ്പെട്ട മേഖലയിൽ തെരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളായിരുന്നു. 1913-ൽപ്രശസ്ത പണ്ഡിതൻപരവൂർ വി കേശവനാശാൻ (പുത്തൻവീട്, പരവൂർ), 1915, 16 കെ.സി. ഗോവിന്ദൻ (കാർത്തികഴികം , പരവൂർ), 1918-ൽ പാരിപ്പള്ളികണ്ണങ്കോട് ബംഗ്ലാവിൽ,പ്രമുഖ വൈദ്യരുംശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനുമായ കുഞ്ഞുശങ്കരൻവൈദ്യൻ, തിരുവിതാംകൂറിലെപ്രമുഖ കയർ വ്യവസായി പരവൂർആണ്ടിയറ കൃഷ്ണൻ മുതലാളിയുടെ മകൻപ്രമുഖ കയർവ്യവസായി കെ.സി. കരുണാകരൻതിരുവിതാംകൂർ ലെജിസ്ട്രേറ്റീവ് കൗൺസിൽ (1928-31, 1931 – 32 )ശ്രീമൂലംഅസംബ്ലിയിൽ (1933 – 37, 1937 -44, 1944 -47),തിരുവിതാംകൂർ ഗവൺമെൻറ് സെക്രട്ടറിയും കോട്ടയംദിവാൻ പേഷ്കാറുമായിരുന്നു ബി.പരമു (പുത്തൻവീട്, പരവൂർ) 1944 – 47 ശ്രീമൂലം അസംബ്ലിയിലുംശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ, എന്നിവർ നോമിനേറ്റഡ് അംഗമായിരുന്നു തിരുവിതാംകൂറിൽ ഉത്തരവാദഭരണം ലഭിച്ചതിൻ്റെ ഭാഗമായി 1948 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലംഉൾപ്പെടുന്ന ഭാഗം കൊല്ലം ( രണ്ട്)ജനറൽ മണ്ഡലത്തിന്റെഭാഗമായിരുന്നുഈ മണ്ഡലത്തിൽ നിന്ന്പ്രമുഖ സാതന്ത്ര്യ സമര സേനാനിയും, സ്റ്റേറ്റ് കോൺഗ്രസ്നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ . പരവൂർ പി. കുഞ്ഞുകൃഷ്ണൻ (കോൺഗ്രസ് ) എതിരില്ലാതെ തെരഞ്ഞെടുത്തു. 1949 ജൂലൈ 1 ന് തിരുവിതാംകൂർ – കൊച്ചി സംയോജനം നടന്നു. അങ്ങനെ തിരു-കൊച്ചി സംസ്ഥാനം ഉടലെടുത്തു. 1950- ജനുവരി 26 ന് ഇന്ത്യപരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്ആയി. അതിനു ശേഷംനടന്നആദ്യ പൊതുതിരഞ്ഞെടുപ്പ് 1951 ഡിസംബർ 10 മുതൽ 1952 ജനുവരി 5 വരെയാണ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർമണ്ഡലംഉൾപ്പെടുന്ന ഭാഗം പരവൂർ നിയോജക മണ്ഡലത്തിൽ ആയിരുന്നു അഡ്വ പി. രവിന്ദ്രൻ (CPI ) 16772 votes, അഡ്വ പരവൂർ പി.കുഞ്ഞുകൃഷ്ണൻ (കോൺഗ്രസ് )8982 votes, പ്രമുഖസഹകാരിഅഡ്വ പരവൂർ കെ.സദാനന്ദൻ (ഐ.എസ് പി)5415 votes 7690വോട്ടുകളുടെ ഭൂരിപക്ഷത്തിന് അഡ്വ. പി. രവിന്ദ്രൻ (CPI )വിജയിച്ചു. 1954 ജനുവരി മുതൽ ഫെബ്രുവരി വരെനടന്ന തിരു-കൊച്ചിതെരഞ്ഞെടുപ്പിൽ പരവൂർ നിയോജക മണ്ഡലത്തിൽ അഡ്വ പി. രവീന്ദ്രൻ (CPI )15,551 votes,മഹാകവി കെ സി കേശവപിള്ള മകൻ പ്രൊഫ. കെ.എൻ. ഗോപാലപിള്ള (കോൺഗ്രസ് ) 11673 votes, സ്വതന്ത്രൻ270vots, ഭൂരിപക്ഷം3878വോട്ടിന് അഡ്വ പി. രവീന്ദ്രൻ (CPI )വിജയിച്ചു. 1956 നവംബർ 1 ന് സംസ്ഥാനം പുന:സംഘടന കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായി 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലം ഇരവിപുരം മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു. ഇരവിപുരംനിയോജക മണ്ഡലം:-അഡ്വ പി. രവീന്ദ്രൻ (CPI )19122 votes, വി. കുഞ്ഞുശങ്കരൻപിള്ള (PSP)8762 votes, പി. രാമചന്ദ്രൻ (കോൺഗ്രസ് ) 7467 votes,സ്വാതന്ത്ര്യ സമര സേനാനിയും തിരു-കൊച്ചിനിയമസഭാംഗവും,ലോക്സഭാംഗവുംകൗമുദി പത്രാധിപരുമായ കെ. ബാലകൃഷ്ണൻ (RSP)14578 votes, രജിസ് പുന്നലശ്ശേരി (സ്വതന്ത്രൻ) 1163 votes,പ്രമുഖസ്വാതന്ത്ര്യസമര സേനാനി പരവൂർ കെ.എം ബഷീർ (സ്വതന്ത്രൻ)1144 votes . അഡ്വ പി. രവീന്ദ്രൻ (CPI ) ഭൂരിപക്ഷം 10360 votes വിജയിച്ചു.1957 ൽനടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നു ശ്രീ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭഏപ്രിൽ അഞ്ചിന് അധികാരം ഏറ്റു. 1959ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് കേരളം പ്രസിഡൻറ് ഭരണത്തിനു കീഴിലാക്കി. 1960ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലം ഇരവിപുരം നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു ഇരവിപുരം നിയോജക മണ്ഡലം:- അഡ്വ പി. രവീന്ദ്രൻ (CPI )25558votes, ഭാസ്ക്കരപിള്ള (PSP) 23689 votes, വിശ്വംഭരൻ (സ്വതന്ത്രൻ) 4260 votes, പരവൂർ കെ.എം ബഷീർ (സ്വതന്ത്രൻ) 477 votes, അഡ്വ പി രവീന്ദ്രൻ (CPI) ഭൂരിപക്ഷം1859 votes വിജയിച്ചു. 1964 സെപ്റ്റംബർ 10ന് ആർ.ശങ്കർ മന്ത്രിസഭ രാജിവെക്കുകയും നിയമസഭ പിരിച്ചുവിടുകയും കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിൽ ആവുകയും ചെയ്തു.1964-ൽകേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവിന്റെ കാലമായിരുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച് സിപിഐ (എം) ,സിപിഐ എന്നീ രണ്ട് കക്ഷികളായി.കോൺഗ്രസിൽ നിന്ന് വിഘടിച്ചവർ കേരള കോൺഗ്രസ് എന്ന പുതിയ കക്ഷിയായി.ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആയിരുന്നു 1965-മാർച്ച് 4 ന് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്.എന്നാൽ ഒരു കക്ഷിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല1965-ൽആണ് ചാത്തന്നൂർ നിയോജക മണ്ഡലംരൂപീകൃതമായത് 1965നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ എസ്. തങ്കപ്പൻപിള്ള (കേരള കോൺഗ്രസ് സ്വതന്ത്രൻ) 17462 votes, അഡ്വ പി. രവീന്ദ്രൻ (CPI )16694 votes, അഡ്വ സി.വി. പത്മരാജൻ (കോൺഗ്രസ് ) 8805 votes, അഡ്വ. എ.ഹരിദാസൻ CPI(M) 4627 votes, കെ.എം. ബഷീർ (സ്വതന്ത്രൻ) 2596 votes അഡ്വ എസ്. തങ്കപ്പൻപിള്ള ഭൂരിപക്ഷം 768 votes വിജയിച്ചു.1965 ലെതെരഞ്ഞെടുപ്പിന്ശേഷംഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷം ഇല്ലാതെ പോയതിനാൽ എംഎൽഎമാർ സത്യപ്രതിജ്ഞചെയ്യുന്നതിന് മുമ്പായിഗവർണറുടെ ശൂപാർശപ്രകാരംനിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രപതി ഭരണം തുടർന്നു. 1967-ൽ ഫെബ്രുവരി, മാർച്ച്മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ അഡ്വ പി. രവീന്ദ്രൻ (CPI )27181votes, അഡ്വ.എസ്. തങ്കപ്പൻപിള്ള (കേരള കോൺഗ്രസ് ) 15972 votes,പ്രമുഖ സാതന്ത്രസമരസേനാനി,കരിമ്പാലൂർ കളരിയഴികത്ത് വീട്ടിൽ കെ.എൻ.ഗോപാലക്കുറുപ്പ് (കോൺഗ്രസ് )6271votes അഡ്വ പി രവീന്ദ്രൻ (CPI)ഭൂരിപക്ഷം11209votes വിജയിച്ചു. 1970 ജൂൺ 26-ന് നിയമസഭപിരിച്ചുവിട്ടു. 1970സെപ്റ്റംബർ 17 ന് നടന്ന തെരഞ്ഞെടുപ്പിൽചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ പി രവീന്ദ്രൻ (CPI) 28730 votes, അഡ്വ എസ്.തങ്കപ്പൻ പിള്ള (കേരള കോൺഗ്രസ് ) 14782 votes, പ്രമുഖസോഷ്യലിസ്റ്റ് നേതാവ്,ദീർഘകാലം നടയ്ക്കൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റ്, പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഗ്രന്ഥശാലയുടെസ്ഥാപകൻ, വരിഞ്ഞംവാസുപിള്ള (ഐ.എസ്.പി)12912votes, കെ. ബദറുദ്ദീൻ ( സ്വതന്ത്രൻ) 1122 votes അഡ്വ പി . രവീന്ദ്രൻ (CPI ) ഭൂരിപക്ഷം13948 votes വിജയിച്ചു. 1977 മാർച്ച് 5ാം തീയതിനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് ജെ.ചിത്തരഞ്ജൻ (CPI )votes38787 votes, വരിഞ്ഞം വാസുപിള്ള ( BLD) 20016 വോട്ട്, എൻ. ഗണപതി പിള്ള (സ്വതന്ത്രൻ) 1691 വോട്ട്,, പഴങ്ങളം ബദറുദ്ദീൻ (SUC) 825 വോട്ട്, കെ. ഗോപാലകൃഷ്ണൻ ( സ്വതന്ത്രൻ)437വോട്ട് ജെ.ചിത്തരഞ്ജൻ (CPI )ഭൂരിപക്ഷം 18771 votes വിജയിച്ചു. 1980 ജനുവരി 21 ന് നടന്നനിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ ജെ. ചിത്തരഞ്ജൻ (CPI) 34037 votes, വരിഞ്ഞംവാസുപിള്ള (ജനത) 28670 votes, ഫിലിപ്പ് എം പ്രസാദ് (ജനത( എസ്) 3104 votes, സ്വന്തന്ത്രർ ( 5) 1734votes 2059votes ജെ.ചിത്തരഞ്ജൻ (CPI ) ഭൂരിപക്ഷം5367 votes വിജയിച്ചു. 1982 മേയ് 19-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ സി.വി. പത്മരാജൻ (കോൺഗ്രസ് )37811 votes, ജെ.ചിത്തരഞ്ജൻ (CPI )32009 votes സ്വതന്ത്രർ ( 2) 846 votes അഡ്വ സി.വി. പത്മരാജൻ (കോൺഗ്രസ് ) ഭൂരിപക്ഷം5802 votes വിജയിച്ചു. 1987 ഏപ്രിൽ 23 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ പി. രവിന്ദ്രൻ (CPI )46501 votes, അഡ്വ സി.വി.പത്മരാജൻ (കോൺഗ്രസ് ) 44045 votes, പി.ഗോപാലകൃഷ്ണപിള്ള ( BJP ) 4484 votes, സ്വതന്ത്രർ (4) 809 votes അഡ്വ പി. രവിന്ദ്രൻ (CPI ) ഭൂരിപക്ഷം2456 votes വിജയിച്ചു. 1991 ജൂൺമാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ സി.വി. പത്മരാജൻ (കോൺഗ്രസ് ) 53755 votes, അഡ്വ പി. രവിന്ദ്രൻ (CPI) 49244 votes, അഡ്വ കിഴക്കനേലസുധാകരൻ(BJP) 2892 votes,സ്വതന്ത്രർ (2)432 votes അഡ്വ സി.വി. പത്മരാജൻ (CPI) ഭൂരിപക്ഷം 4511 votes വിജയിച്ചു. 1996 ഏപ്രിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് അഡ്വ. പി. രവിന്ദ്രൻ (CPI ) 49083 votes, അഡ്വ സി.വി. പത്മരാജൻ (കോൺഗ്രസ് ) 46968 Votes, അഡ്വ രാജേന്ദ്രൻമാസ്റ്റർ (BJP) 3633 votes, കൊട്ടിയം ഗോപാലൻ (PDP) 2447 votes, സ്വതന്ത്രർ ( 5) 2647 votes, അഡ്വ പി രവിന്ദ്രൻ (CPI ) ഭൂരിപക്ഷം2115 votes വിജയിച്ചു. 1997 നവംബർ 13 ന് അഡ്വ പി. രവിന്ദ്രൻ അന്തരി ച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് 1998-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഡ്വ എൻ അനിരുദ്ധൻ (CPI ) ഭൂരിപക്ഷം3938 votes വിജയിച്ചു. 2001 മേയ് 10-ാം തീയതി നടന്നനിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ. ജി. പ്രതാപവർമ്മ തമ്പാൻ (കോൺഗ്രസ് ) 53304 votes, അഡ്വ എൻ. അനിരുദ്ധൻ (CPI) ബി.സജൻലാൽ (BJP)6110 votes, അഡ്വ ജി.പ്രതാപവർമ്മ തമ്പാൻ (കോൺഗ്രസ് ) ഭൂരിപക്ഷം 547 votes വിജയിച്ചു. 2006 ഏപ്രിൽ, മേയ് മാസങ്ങളിലായിനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അഡ്വ എൻ.അനിരുദ്ധൻ (CPI )59379votes, അഡ്വ ജി.പ്രതാപവർമ്മ തമ്പാൻ (കോൺഗ്രസ് ) 36199 votes, ശ്രീ.കെ.മുരളീധരൻപിള്ള (BJP)4940 votes, മറ്റുള്ളവർ (3) 4013votes, അഡ്വ എൻ.അനിരുദ്ധൻ (CPI ) ഭൂരിപക്ഷം23180 votes വിജയിച്ചു. 2002-ലെ ഡിലിമിറ്റേഷൻ കമ്മീഷൻ്റെ കണക്കനുസരിച്ചുചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പരവൂർ മുനിസിപ്പാലിറ്റി,ചാത്തന്നൂർ, പൂതക്കുളം, പൂയപ്പള്ളി, ആദിച്ചനല്ലൂർ, ചിറക്കര , കല്ലുവാതുക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾഉൾപ്പെട്ട ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാ മണ്ഡലം.2011 ഏപ്രിൽ 13 ന് നടന്നനിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ ശ്രീ. ജി.എസ്.ജയലാൽ ( CPI )60187 votes, അഡ്വ ബിന്ദു കൃഷ്ണ (കോൺഗ്രസ് ) 47598 votes, അഡ്വ കിഴക്കനേല സുധാകരൻ(BJP) 3839 votes ,മറ്റുള്ളവർ (4)2674 votes ശ്രീ.ജി.എസ്.ജയലാൽ (CPI ) ഭൂരിപക്ഷം 12589 votes വിജയിച്ചു. 2016 മേയ്മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ശ്രീ.ജി.എസ്.ജയലാൽ (CPI) 67606 votes, ശ്രീ.ബി.ബി.ഗോപകുമാർ (BJP ) 33199 votes, ഡോ.ശൂരനാട് രാജശേഖരൻ (കോൺഗ്രസ് )30139 votes,മറ്റുള്ളവർ (4)1651 votes, Nota.- 604 votes, ഭൂരിപക്ഷം ശ്രീ.ജി.എസ്.ജയലാൽ (CPI) 34407 votes വിജയിച്ചു. 2021 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ശ്രീ.ജി.എസ്.ജയലാൽ (CPI ) 59296 votes, ശ്രീ.ബി.ബി.ഗോപകുമാർ (BJP) 42090 votes, ശ്രീ. എൻ.പീതാംബരക്കുറുപ്പ് (കോൺഗ്രസ് ) 34280 votes,മറ്റുള്ളവർ (4)1195 votes, Nota 642 votes ശ്രീ.ജി.എസ്.ജയലാൽ (CPI) 17206 votes വിജയിച്ചു. പരവൂർമുൻസിപ്പാലിറ്റി,ചാത്തന്നൂർ,പൂതക്കുളം, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽഎന്നീ ഗ്രാമപഞ്ചായത്തുകൾ ഇടതുപക്ഷ ജനാധിപത്യമുന്നണിയുംപൂയപ്പള്ളി, ചിറക്കരഎന്നീ ഗ്രാമപഞ്ചായത്തുകൾ ഐക്യ ജനാധിപത്യമുന്നണിയും ആണ്ഭരിക്കുന്നത്…

ബിജു യുവശ്രീ & ഷൈൻ പാരിപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *