ബാസിത് പോലിസ് കസ്റ്റഡിയിൽ1 min read

മലപ്പുറം :ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ വിവാദത്തിൽ പെട്ട ബാസിത് പോലിസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് മഞ്ചേരിയിലെ ബന്ധുവീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് നിയമന കോഴ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഭീഷണിപ്പെടുത്തി ബാസിത് തന്നെക്കൊണ്ട് ഒപ്പിടുവിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസൻ മൊഴി നൽകിയിരുന്നു. മന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്‍റിന്‍റെ പേര് പറഞ്ഞാൽ അന്വേഷണം ഉണ്ടാകില്ലെന്ന് ബാസിത് തന്നെ ധരിപ്പിച്ചതായും ഹരിദാസൻ പോലീസിനോട് പറഞ്ഞു.

Leave a Reply