ബാലരാമപുരത്ത് വന്‍കഞ്ചാവ് വേട്ട1 min read

 

ബാലരാമപുരം:ബാലരാമപുരത്ത് വന്‍ കഞ്ചാവ് വേട്ട.പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്കി  (33)നെയാണ് കഞ്ചാവുമായി പിടികൂടിയത്.

തിരുവനന്തപുരം  നിന്നും ബാലരാമപുരം ഭാഗത്തേക്ക് ‘കാറില്‍ വരുകയായിരുന്ന കാറിനെ
തിരുവനന്തപ്പുരത്ത് നിന്നും  എക്സെസ് സംഘം പിന്തുടർന്നു ബാലരാമപുരത്ത് വച്ചുപിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
നാല്‍പത് കിലോയിലെറെ കഞ്ചാവ്  പിടികൂടിയത്.

ബാലരാമപുരം ജംങ്ഷനില്‍ വച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം അന്യസംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.എംബിഎ ക്കരനായ ഷൈജു മാലിക്ക്

നെടുമങ്ങാട്,കാട്ടാക്കട, നെയ്യാറ്റിൻകര, എന്നീ മേഖലകളിൽ

ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക്  കഞ്ചാവ് എത്തിക്കുന്നത് ഷൈജു മാലിക്കാണെന്ന് എക്സെസ് പറഞ്ഞു.

ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് നെയ്യാറ്റിൻകര കാട്ടാക്കട മേഖലകളിൽ ഏജന്റ് മാർക്ക് നൽകാൻ കൊണ്ടു വരുന്നതിനിടയ്ക്കാണ് എക്സൈസ് സംഘം പിടികൂടിയത്

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിനെ കിട്ടിയ രഹസ്യ വിവരത്തിൽ ഇൻസ്പക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്

 

Leave a Reply