കൊല്ലം :അയ്യാ വൈകുണ്o സ്വാമികളുടെ 217ആം ജയന്തി ആഘോഷം പുനലൂർ പിഡബ്ല്യൂഡി ഗസ്റ്റ് ഹൌസിൽ നടന്നു. A. അനീഷ് കുമാർ അധ്യക്ഷൻ ആയ ചടങ്ങിൽ,കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് Dr. J. ലോറൻസ് ഉദ്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണം പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൻ എം.എ രാജഗോപാൽ, അധ്യക്ഷ പ്രസംഗം ശ്രീ. കരീച്ചൽ ജയകുമാർ, സ്വാഗതം കൊല്ലം ജില്ലാ പ്രസിഡന്റ് ad. U . യേശുരാജ്,ലൂർത് നാടാർ തെങ്കാശി,ad. M. H ജയരാജ്, dr. ആന്റോ ജോർജ്, k. K. അജയലാൽ, ശ്രീ അഖിൽ നാടാർ, ജോസഫ് നാടാർ ചെന്നൈ, A. ലജീഷ് കുമാർ ഇളമ്പൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സിമി മനോജ് കണക് അവതരിപ്പിച്ചു. നാടാർ സമുദായത്തിലെ സിദ്ധ വൈദ്യൻമാരെയും, ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.സുധാകരൻ നാടാർ നന്ദി പറയുകയും ചെയ്തു.
