ഏഷ്യൻ ഗെയിംസ് :ഇന്ത്യക്ക് ആദ്യ സ്വർണ്ണം1 min read

25/9/23

ചൈന :ഇന്ത്യയുടെ 10 മീറ്റര്‍ പുരുഷ റൈഫിള്‍ ടീം 1893.7 പോയിന്റ് നേടി സ്വര്‍ണ്ണ മെഡല്‍ നേടി.ലോക റെക്കോര്‍ഡ് തിരുത്തിയാണ് സ്വർണം നേടിയത്.

ലോക ചാമ്പ്യൻ  രുദ്രാങ്ക്ഷ് പാട്ടീല്‍, ഒളിമ്പ്യൻ ദിവ്യാൻഷ് പൻവാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീം യോഗ്യതാ റൗണ്ടില്‍ 1893.7 സ്കോര്‍ നേടി ചൈന സ്ഥാപിച്ച 1893.3 എന്ന ലോക റെക്കോര്‍ഡ് തകര്‍ത്തു. അതേസമയം, പുരുഷന്മാരുടെ ഫോര്‍ റോയിംഗ് ഇനത്തില്‍ ജസ്‌വീന്ദര്‍, ഭീം, പുനിത്, ആശിഷ് എന്നിവരുടെ ക്വാര്‍ട്ടറ്റ് 6:10.81 സമയം റെക്കോര്‍ഡുചെയ്‌ത ഇന്ത്യ വെങ്കല മെഡലും നേടി .

Leave a Reply