ആശമാർ എൻ എച്ച് എം ന്റെ ഡി പി എം (ജില്ലാ പ്രോഗ്രാം മാനേജർ ) ഓഫീസ് ധർണ നടത്തി1 min read

 

തിരുവനന്തപുരം :2025 ഫെബ്രുവരി, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതന കുടിശ്ശികയും പൾസ് പോളിയോ ശൈലീ സർവ്വേ, ലെപ്രസി സർവ്വേ, ടെയിനിംഗിനുള്ള യാത്ര ബത്ത എന്നിവയടക്കം ആവശ്യപ്പെട്ടുകൊണ്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആശമാർ തൈക്കാടുള്ള DPM ഓഫീസിനു മുന്നിൽ ധർണ നടത്തി.

ഈ ആവശ്യങ്ങളുന്നയിച്ച് നിരവധി തവണ അധികാരികളെ സമീപിച്ചിട്ടും പരിഹാരം ഉണ്ടാകാത്ത ഘട്ടത്തിലാണ് ആശമാർ പ്രതിഷേധവുമായി എത്തിയത്.

ഉദ്യോഗസ്ഥരുമായി പലവട്ടം നടത്തിയ
ചർച്ചയെ തുടർന്ന് ഉടൻ തന്നെ കുടിശ്ശിക അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചു.
ഇനിയും ഇത്തരം നടപടികൾ ആവർത്തിച്ചാൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ് നൽകി. എസ്. മിനി, ആർ ഗിരിജ, സതി ശ്യാം, സുജാത, ശാന്തമ്മ ജോയ്, ബിന്ദു വിജയൻ, അൽഫോൻസ ,രജനി പള്ളിച്ചൽ, നിത്യ മോൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *