ആരോഗ്യ ഭാരതി ശ്രീധന്വന്തരി ജയന്തി ദിനാചരണം1 min read

തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരം റവന്യൂ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ 19/10/25 മുതൽ 27/10/25 ആം തിയതി വരെ ജില്ലയിലെ വിവിധ സ്ഥാനുകളിൽ ധന്വന്തരി ജയന്തിയോട് അനുബന്ധിച്ച പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.
ജില്ലയിലെ കരുമം ധന്വന്തരി ക്ഷേത്രത്തിൽ ധന്വന്തരീ പൂജയോട് ആരംഭിച്ച ഈ നവ ദിന ധന്വന്തരീ ജയന്തി ആഘോഷം…. ഒക്ടോബർ 19 ന് രാവിലെ കല്ലിയൂർ പഞ്ചായത്തിലെ വാഴവിള ആരോഗ്യ ഭാരതീ കാര്യാലയത്തിൽ ധന്വന്തരി ഹോമവും, ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.
ഒക്ടോബർ 20 ന് കരുമം കെ.ബി.എസ് ദീനദയാലോ കെയർ ഹോംട്രസ്റ്റിൽ
വസിക്കുന്ന വയോജനങ്ങളോടൊപ്പം ധന്വന്തരി ജയന്തി ദിനാചരണവും ദീപാവലി ആഘോഷവും, വിവിധ വിഭാഗത്തിൽപ്പെട്ട ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും നടന്നു. ആരോഗ്യഭാരതി തിരുവനന്തപുരം
റവന്യൂജില്ലാ പ്രസിഡന്റ് ഗോപകുമാർ ജിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ സ്വാഗതം മഹാനഗർ പ്രസിഡന്റ് സൂരജ് കുമാർ നടത്തുകയും, ആരോഗ്യഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ രഘു ധന്വന്തരീ ജയന്തിയും ആരോഗ്യവും എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കുകയും, പ്രാന്തസ്വസ്ഥ ഗ്രാമ പ്രമുഖ് വെള്ളായണി അഭിലാഷ് എല്ലാവർക്കും ദീപാവലി സന്ദേശം അർപ്പിക്കുകയും, 10 ഓളം ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും വയോജന ട്രസ്റ്റിലെ അഗതികളെ സംരക്ഷിക്കുന്ന അരുൺശർമ്മയെ ആദരിക്കുകയും ചെയ്തു.

രണ്ടുമണിക്കൂറോളം അവരോടൊപ്പം കഴിഞ്ഞതിനുശേഷം ആണ് ആരോഗ്യ ഭാരതീ കാര്യകർത്താക്കൾ അവിടെ നിന്ന് മടങ്ങിയത്. കൂടാതെ എല്ലാ മാസവും ഒരു ദിവസം അവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഏതു വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടെയും സേവനവും ആരോഗ്യഭാരതി ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *