ഉഷ്ണമേഖല അഥവാ ട്രോപ്പിക്കൽ പ്രദേശങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും സമൂഹത്തിൽ എത്തിക്കാനായി ഈ ദിനം ആചരിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിലെ അസാധാരണമായ സംസ്കാരങ്ങൾ, ജൈവ ആവാസ വ്യവസ്ഥകൾ എന്നിവയെപ്പറ്റിയും, ഇവ പരിസ്ഥിതിയുമായി എത്ര കണ്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഭൂമദ്ധ്യരേഖയോട് അടുത്തും അകലെയുമുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനവും മഴയുടെ തോതും വ്യത്യസ്ഥമാണ് . കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മരം മുറിക്കൽ, അമിത ചൂഷണങ്ങൾ, ജനസംഖ്യാ മാറ്റങ്ങൾ തുടങ്ങിയവ ഉഷ്ണമേഖലകളിലെ വെല്ലുവിളികൾ ആണ്. ഇവയാണ് ഈ മേഖലകളിലെ വനജൈവ വൈവിധ്യ നഷ്ടത്തിൻ്റെ പ്രധാന ഘടകങ്ങൾ.
മനുഷ്യൻ്റെ ക്ഷേമം, ഭക്ഷ്യ സുരക്ഷ, ജൈവ വൈവിധ്യ പരിപാലനം എന്നിവയിൽ ഉഷ്ണമേഖലാ വനങ്ങൾ നിർണ്ണായക പങ്കു വഹിക്കുന്നു. ശുദ്ധജലം, ഫലഭൂയിഷ്ഠമായ മണ്ണ്, വിളകൾ, പ്രകൃതി ദത്തമായ കാലാവസ്ഥാ നിയന്ത്രണം, ഊഷധ സസ്യങ്ങൾ, മരങ്ങൾ, പഴങ്ങൾ, മറ്റു വന ഉൽപ്പന്നങ്ങൾ തുടങ്ങിയവ പ്രകൃതി നമുക്ക് നൽകുന്ന നേട്ടങ്ങളാണ്. പ്രകൃതിയുടെ അഥവാ പരിസ്ഥിതി സംരക്ഷണം സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന് അവശ്യം വേണ്ടതാണ് എന്നോർക്കുക.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി…
