എ.പി.ഉദയഭാനു (1915-1999) ഇന്ന് 26-ാം സ്മൃതിദിനം….. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

സാമൂഹികപരിഷ്കർത്താവ്,സ്വാതന്ത്ര്യസമ രസേനാനി,അഭിഭാഷകൻ,പത്രപ്രവർത്തകൻ,സാഹിത്യകാരൻ,ശ്രീമൂലംഅസംബ്ലി അംഗം,തിരുവിതാംകൂർ, തിരു -കൊച്ചിനിയമസഭാംഗംഎന്നീ നിലകളിൽ പൊതുമണ്ഡലത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലിയായ എ പി ഉദയഭാനു
ആലപ്പുഴജില്ലയിലെ, കാർത്തികപ്പള്ളി മുട്ടംഗ്രാമത്തിൽ ആലുംമൂട്ടിൽതറവാട്ടിൽ,നാരായണി ചാന്നാട്ടിയുടെയുംകടമ്പാട്ട് കുഞ്ഞിരാമൻ ചാന്നാരുടെയും മകനായി1915 ഒക്ടോബർ ഒന്നാം തീയതി ജനിച്ചു.നടുവട്ടം സ്കൂൾ ,ചേപ്പാട് യുപിഎസ്,മാവേലിക്കര ഗവൺമെൻറ് ഹൈസ്കൂൾഎന്നിവിടങ്ങളിൽസ്കൂൾ വിദ്യാഭ്യാസം .അക്കാലത്തു തന്നെ ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗ മത്സരങ്ങളിൽ വിജയിച്ചു.അതിസമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു ഉദയഭാനു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബിഎയും ,തിരുവനന്തപുരം ഗവൺമെൻറ് ലാ കോളേജിൽ നിന്നും ബി. എൽ ബിരുദം നേടി.തിരുവനന്തപുരം, മാവേലിക്കര ആലപ്പുഴ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചു.ഗാന്ധിജിയുടെ ആദർശങ്ങളിലുംകോൺഗ്രസിലും ആകൃഷ്ടനായ ഉദയഭാനുപതിനെട്ടാമത്തെ വയസ്സിൽ 1932 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറിയും തുടർന്ന് 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും അംഗമായി.മാവേലിക്കരകോടതിയിലെ പ്രമുഖ അഭിഭാഷകനുംസ്വാതന്ത്ര്യ സമര സേനാനിയുംമുൻ ഇടക്കാല പാർലമെൻറ് അംഗവുമായ എൻ.അലക്സാണ്ടറുമായിചേർന്ന്എ പി ഉദയഭാനു മാവേലിക്കരയിൽകോൺഗ്രസിന്റെ താലൂക്ക് കമ്മിറ്റി രൂപീകരിച്ചുസ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകി. 1943-ൽമാവേലിക്കര മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1944 മുതൽ 1947 വരെകരുനാഗപ്പള്ളി -കാർത്തികപ്പള്ളിനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ശ്രീമൂലം അസംബ്ലിയിൽ അംഗമായി. കരുനാഗപ്പള്ളി (രണ്ട്) ജനറൽമണ്ഡലത്തിൽ നിന്ന് 1948 മുതൽ 1949 വരെയും 1949 മുതൽ 1952 വരെതിരുകൊച്ചി നിയമസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു.ഈ കാലഘട്ടത്തിൽ നിയമസഭാ കക്ഷി സെക്രട്ടറിയായുംമികച്ച നിയമസഭാ സാമാജികനായും 1949-ൽലാൻഡ് റീഫോംസ് കമ്മിറ്റിയംഗം, 1950-ൽറൈസ് മിൽ എൻക്വയറി കമ്മിറ്റിയംഗം എന്നീ നിലകളിൽപ്രവർത്തിച്ചു.1955 മുതൽ 1956 വരെ തിരുകൊച്ചിപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായിപ്രവർത്തിച്ചു. 1958-ൽഎറണാകുളത്തുനിന്നും ദീന ബന്ധുപത്രം തുടങ്ങി. 1956 മുതൽ 1957 വരെ കാഷ്യു മിനിമം വേജസ് കമ്മിറ്റി ചെയർമാൻ, 1961-ൽമാതൃഭൂമി ദിനപത്രത്തിന്റെ ജോയിൻറ് എഡിറ്ററായി പ്രവർത്തിച്ചു, 1963 മുതൽ 1969 വരെകേരള പബ്ലിക് സർവീസ് കമ്മീഷൻഅംഗമായി,അതോടെ സജീവ രാഷ്ട്രീയ ഉപേക്ഷിച്ചു. തുടർന്ന്മാതൃഭൂമിയുടെ റസിഡൻ്റ് എഡിറ്ററായി 1978 വരെ പ്രവർത്തിച്ചു. 1977-ൽസംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി ചെയർമാൻ, 1986 മുതൽ 1987 വരെകേരള ഫ്രീഡം ഫൈറ്റേഴ്സ് കമ്മിറ്റി ചെയർമാൻ, 1986-ൽവേൾഡ് വൈൽഡ് ഓർഗനൈസേഷൻ ചെയർമാൻ, 1988 മുതൽ 1989 വരെ പ്രൊഹിബിഷൻ കമ്മിറ്റി ചെയർമാൻ, 1989-ൽഫോറസ്ട്രി ബോർഡ് അംഗം, 1991-ൽജയിൽ പരിഷ്കരണ കമ്മിറ്റി ചെയർമാൻ, 1994-ൽകേരള കൺസ്യൂമർ പ്രൊട്ടക്ഷൻ സെൻറർ പ്രസിഡൻറ്എന്നിങ്ങനെ സമസ്ത മേഖലകളിലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്നു.മദ്യനിരോധനത്തിനും സാമൂഹിക പരിഷ്കരണത്തിനും വേണ്ടിപ്രവർത്തിച്ച അദ്ദേഹംജയിൽ പരിഷ്കരണ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അമർപ്പിച്ച റിപ്പോർട്ട് ജയിൽ പരിഷ്കരണത്തിനുള്ള അംഗീകൃത രേഖയായി അംഗീകരിക്കപ്പെട്ടു.സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലൂടെ മാത്രം സഞ്ചരിക്കുകയും അധർമ്മത്തിനും അനീതിക്കും എതിരായി വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്ത ഉദയഭാനു ആ ലക്ഷ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് അന്ത്യ നിമിഷം വരെയും നിലകൊണ്ടു.സരസവും സുന്ദരവുമായ ശൈലിയിൽ മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രസംഗിക്കുവാൻ കഴിവുള്ള ഒരു പ്രഭാഷക ചതുരൻ ആയഎ പി ഉദയഭാനുസാഹിത്യരംഗത്തും തൻ്റെ സജീവസാന്നിധ്യം പ്രകടമാക്കിക്കൊണ്ട് അന്ത്യ നിമിഷംവരെ എഴുത്തിലും വായനയിലും മുഴുകി കഴിഞ്ഞു.മുപ്പതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം കൈരളിക്ക് കാഴ്ചവച്ചു.
അർത്ഥവും അനർത്ഥവും (1967); സംസാരിക്കുന്ന ദൈവം (1967); ആനയും അൽപം തെലുങ്കും (1968); കൊച്ചു ചക്കരച്ചി (1968); ഒന്നാകും കൊച്ചുതുമ്പി (1969); അനാഥർ (1970); ഓരോ തളിരിലും(1971); പ്രേമക്കിളി(1972); കളിയും കാര്യവും (1975); കാൽപ്പണം ചുണ്ടയ്ക്കാ (1976); ഒരു പൂക്കിനാവ്‌ (1979); എന്റെ മനോരാജ്യങ്ങൾ (1981); തെണ്ടികളുടെ രാജാപ്പാർട്ട്‌ (1982); പേപ്പട്ടി സെമിനാർ (1983); അപ്പൂപ്പൻ കഴുത(1983); ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ (1984); തലതിരിഞ്ഞ ചിന്തകൾ (1985); പ്രകൃതിപൂജ (1986); പാപത്തിന്റെ നഗരം (1987); മരണത്തിന്റെ മുഖം (1987); എന്റെ കഥയില്ലായ്മകൾ (1991); ഉപവസന്തം (1992); ദൈവം തോറ്റുതരില്ല (1993); നിരീക്ഷണങ്ങൾ (1993); സ്മരണകൾ സംഭവങ്ങൾ (1993); ഓർമ്മയുടെ കണ്ണാടി (1997); എന്റെ കഥയും… അൽപം. (ആത്മകഥ)(1998); പരിചിന്തനങ്ങൾ പരിചയങ്ങൾ (1998); അടഞ്ഞവാതിൽ (2000); വൃദ്ധവിചാരം (2000) എന്നിയാണ്പ്രധാന കൃതികൾ.സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്,അബ്ദുൽ റഹ്മാൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, സ്വദേശാഭിമാനി സ്മാരക അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,സി അച്യുതമേനോൻ അവാർഡ്, പ്രഥമപത്രാധിപർ കെ.സുകുമാരൻ അവാർഡ്,ആർ. വി തോമസ് അവാർഡ് ,കെ ആർ ഇലങ്കത്ത് സ്മാരക അവാർഡ്എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന്ലഭിച്ചു.തിരുവനന്തപുരം കുമാരപുരം നാരായണീയത്തിൽ വച്ച് 1999.ഡിസംബർ പതിനഞ്ചാം തീയതി അദ്ദേഹംഅന്തരിച്ചു. 1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നപ്രമുഖ സാഹിത്യകാരി ഭാരതി ഉദയഭാനു (1915-1983)ആയിരുന്നു ഭാര്യ. മക്കൾ ഡോ. സുലേഖ, ഊർമ്മിള ,ആശാലത, ഡോ. ജയപ്രകാശ്, പ്രിയദർശിനി.
.

Leave a Reply

Your email address will not be published. Required fields are marked *