തിരുവനന്തപുരം :-ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി തുടർന്ന കാലഘട്ടത്തിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളും,വികസനവും അല്ലാതെ ഇന്ന് പുതിയതായി എന്തുണ്ടെന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
കെഎസ്ആർടിസിയുടെ വായ്പ്പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാൻ സാധിച്ചതെന്നും
50 കോടി ഓവർ ഡ്രാഫറ്റ് ഉണ്ടായിരുന്നത് നൂറ് കോടിയാക്കി മാറ്റിയെന്നും ആന്റണി രാജു ആരോപിച്ചു.
കെഎസ്ആർടിസിക്ക് ഇപ്പോൾ ഉള്ളത് താൽക്കാലിക മുക്തി ശാന്തി മാത്രം
വായ്പ്പാ ബാധ്യത വർധിപ്പിച്ചത് കെഎസ് ആർടിസിക്കാകെ ഭാരമാകും.
നിലവിൽ കെഎസ്ആർ ടിസിക്ക് പുതിയ പദ്ധതികൾ ഇല്ല
ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം തന്റെ കാലത്ത് തുടങ്ങിവച്ചതാണ്.
കെഎസ്ആർടിസിയെ നിലനിർത്തുന്നതുതന്നെ ആവരുമാനമാണെന്നും ആന്റണി രാജു പറഞ്ഞു
