എ കെ ജി സെന്റർ- കേരള സർവകലാശാല ഭൂമി കൈയ്യെറിയത്  റദ്ദാക്കണമെന്ന ആർ.എസ്. ശശികുമാറിന്റെ ഹർജ്ജിയിൽ സിപിഎം സെക്രട്ടറിക്കും എകെജി സെന്ററിനും രേഖകൾ ഹാജരാക്കാൻ നോട്ടീസ്1 min read

തിരുവനന്തപുരം :കേരള സർവ്വകലാശാല വക ഭൂമി എകെജി സെന്റർ അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ,എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി പതിച്ചു നൽകിയ രേഖകൾ ഹാജരാക്കാൻ എകെജി സെൻററിനും, സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും ഹൈക്കോടതി നോട്ടസ് അയക്കാൻ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

.ചീഫ് സെക്രട്ടറിക്ക് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ ഭൂമി പതിച്ചുനൽകിയ രേഖകളില്ലെന്ന്l ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സിപിഎം സെക്രട്ടറിയോട് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.

1977 ൽ സർക്കാർ അനുവദിച്ച ഭൂമിക്ക് പുറമേ സർവ്വകലാശാല ഗിഫ്റ്റ് ആയി എകെജി സെന്ററിന് 15 സെന്റ് ഭൂമി അനുവദിച്ചതായി ജില്ലാ കളക്ടറുടെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
സർക്കാർ ഉടമസ്ഥത യിലുള്ള ഭൂമി ഗിഫ്റ്റ് ആയി നൽകാൻ സർവ്വകലാശാലയ്ക്ക് അധികാരമില്ലെന്നും അതുകൊണ്ട് ഭൂമി പതിച്ചു നൽകിയിട്ടില്ലെന്നും, 55 സെൻറ് ഭൂമി നിലവിൽ എകെജി സെന്ററിന്റെ കൈവശമുള്ളത് കയ്യേറ്റമാണെന്നുമാ ണ് ഹർജിക്കാരന്റെ വാദം

. കൂടാതെ AKG സെന്റർ എന്ന പഠന ഗവേഷണ സ്ഥാപനം, സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ലെന്നും, ഭൂമി സർക്കാർ അനുമതി നൽകിയ ഗവേഷണ ആവശ്യങ്ങൾക്ക് പകരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഭൂമി നാളിത് വരെ
എകെജി സെന്ററിന് പതിച്ചു നൽകുകയോ, തണ്ടപ്പേരു പിടിക്കുകയോ കരം അടയ്ക്കുകയോ ചെയ്യാത്ത സർക്കാർ വക പുറമ്പോക്ക് ഭൂമി യാണെന്ന് റവന്യൂ വകുപ്പ് വിവരാവകാശ രേഖയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും, കേരള സർവകലാശാല ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചതായും, പൊതുസമ്പത്ത് സംരക്ഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ ബാധകമാണെന്നും, ഭൂമി അനധികൃതമായി അവകാ ശപെടുത്തിയിരിക്കുന്നവരെ സെന്ററിൽ നിന്നും ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സംസ്ഥാന സർക്കാരിനെ കൂടാതെ കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവരെ കൂടി എതിർകക്ഷികളാ ക്കിയിട്ടുണ്ടെങ്കിലും എതിർകക്ഷികളായ
AKGസെന്ററിനും സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും നോട്ടീസ് അയക്കാനാണ് കോടതിയുടെ ഉത്തരവ്. മധ്യവേനൽ അവധിക്ക് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും.

ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം
അഡ്വ: നിഷ ജോർജ്, അഡ്വ: കാവ്യാ വർമ്മ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *