നടുങ്ങി രാജ്യം ;മരണം 294ആയി1 min read

ഗുജറാത്ത്‌:ആകാശ ദുരന്ത ത്തിൽ മരണം 294ആയി.നിലവില്‍ അറുപതിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ എഎഐബിയുടെ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിമാനയാത്രയിലെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ടാറ്റ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവുകളും കമ്ബനി വഹിക്കും. വിമാനം തകർന്നു വീണ ബി ജെ ഹോസ്റ്റലിന്‍റെ പുനർനിർമാണവും കമ്ബനി നടത്തും.

വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ നിർണായകമാവുക. വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ത്രസ്റ്റ് ഉണ്ടായിരുന്നില്ലെന്ന പൈലറ്റിന്റെ അവസാന സന്ദേശം നിർണായകമാണ്. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പക്ഷികള്‍ ഇടിച്ചോ എന്നും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *