തിരുവനന്തപുരം:-വട്ടിയൂർക്കാവ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനം ആചരിച്ചു.വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു. കാർഷിക വിളകളുടെ വിപണനവും,കാർഷിക വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരവും നടന്നു. നെട്ടയം ശ്രീരാമകൃഷ്ണ സാംസ്‌കാരിക ട്രസ്റ്റ് സ്കൂളിൽ നടന്ന ചടങ്ങ് വി.കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.കാച്ചാണി വാർഡ് കൗൺസിലർ പി.രമ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ നന്ദ ഭാർഗവ്,റാണി വിക്രമൻ,ഓ രാജ ലക്ഷ്മി,പത്മ എസ്,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി,ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു.വി,ബാങ്ക് പ്രസിഡന്റ് സി.കെ ദിനേശ് കുമാർ,കാർഷിക വികസന സമിതി അംഗങ്ങളായ അഡ്വ. എസ്.പഴനിയാപിള്ള, കാവല്ലൂർ കൃഷ്ണൻനായർ,കല്ലട നാരായണപിള്ള, ബി.സതീഷ്കുമാർ,അഡ്വ.എസ് രമേഷ് കുമാർ,പാറക്കൽ ശ്രീകുമാർ മേലത്തുമേലെ രാജൻ,കൃഷി ഓഫീസർ,ഡോ.തുഷാര റ്റി ചന്ദ്രൻ,അസിസ്റ്റന്റ്മുഹമ്മദ് ഷാഫി,രശ്മി ആർ.വി, പി.ഹരീന്ദ്രനാഥ്, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
