അഡ്വ.പരവൂർ.പി. കുഞ്ഞുകൃഷ്ണൻ എം.എൽ.എ.:… ഇന്ന് 45-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ.1 min read

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക നേതാവ്, മികച്ച അഭിഭാഷകൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, 1937 ജനുവരി 16-ാം തീയതി മഹാത്മാഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശന പരിപാടിയുടെ സംഘാടകരിൽ പ്രമുഖൻ,1937-44 വരെ കൊല്ലം- കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നിന്ന് ശ്രീമൂലം അസംബ്ലിയിൽ അംഗം ,1948-49, 1949-52 വരെ കൊല്ലം-II ജനറൽ മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ, തിരുകൊച്ചി നിയമസഭാംഗം .കൊല്ലം ആദിച്ചനല്ലൂർ പാലവിളയിൽപത്മനാഭൻ്റെയും പ്രശസ്ത പണ്ഡിതൻ പരവൂർ വി.കേശവനാശാൻ്റെ ഭാഗിനേയിനാരായണിയുടെയും മകനായി ജനിച്ച്.തിരുവനന്തപുരം എസ്.എം.വി സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജുകളിൽ വിദ്യാഭ്യാസം .തിരുവിതാംകൂറിലെ പ്രശസ്തനായ ഭിഷഗാചാര്യ ബി. നീലകണ്ഠൻ വൈദ്യരുടെ ഏകമകൾ പരേതയായ ‘എൻ.സരോജിനിയാണ് ഭാര്യ. മക്കൾ ഇന്ദിര ( Late,), ഡോ.ശരത്ചന്ദ്രൻ ,ഗോപാലകൃഷ്ണൻ (എഞ്ചിനിയർ), ഡോ.രാജേന്ദ്രൻ, അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ (കൊല്ലം).1980 ജൂലൈ 26-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *