അഭിമാന നിമിഷത്തിൽ രാജ്യം ;ആദിത്യ എൽ 1വിക്ഷേപണം വിജയം1 min read

2/9/23

ശ്രീഹരിക്കോട്ട :സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. വിക്ഷേപണത്തോടനുബന്ധിച്ച്‌ ഇസ്റോ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.

ആദിത്യ എല്‍-1 ദൗത്യം

*ചെലവ് : 378കോടി

*വിക്ഷേപണ റോക്കറ്റ് : പി.എസ്.എല്‍.വി. എക്സ് എല്‍- 57.

*വിക്ഷേപണസ്ഥലം: ശ്രീഹരിക്കോട്ട സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

*വിക്ഷേപണ സ്ഥാനം : ലെഗ്രാഞ്ച് പോയന്റ് 1

*യാത്രാസമയം 125 ദിവസം

*പഠന ഉപകരണങ്ങളുടെ എണ്ണം 7

Leave a Reply