ഡൽഹിയിൽ ആം ആദ്മി പാർട്ടി പിളർന്നു1 min read

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ 13 കൗൺസിലർമാർ മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായിരുന്നു മുകേഷ് ഗോയൽ.
ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചവരിലേറെയും.

25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ 2021-ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് മാറിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗോയൽ എഎപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇതിനു പിന്നാലെ പാർട്ടിയിൽ തർക്കം രൂക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *