സ്വാതന്ത്ര്യ സമരസേനാനി, സാമൂഹ്യ പരിഷ്കർത്താവ്, ശ്രീമൂലംഅസംബ്ലി അംഗം, എം.എൽ.എ., എം.പി. എന്നീ നിലകളിൽ പ്രവർത്തിച്ച പി.സി. ആദിച്ചൻ 1907- നവംബറിൽ ജനിച്ചു. പട്ടികജാതി സമുദായ നേതാവായിരുന്ന അദ്ദേഹംശ്രീമൂലം അസംബ്ലിയിൽ 1937 മുതൽ 44 വരെയും 1944- മുതൽ 1947 വരെയും അംഗമായിരുന്നു. 1948 -ൽ കുന്നത്തൂർ II സംവരണ മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിൽ(1948 – 49) തുടർന്ന് തിരു -കൊച്ചി നിയമസഭയിൽ 1949 – 51,1952-53 വരെയും അംഗമായി തെരഞ്ഞെടുത്തു. കോൺഗ്രസ്സ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. 1960 മുതൽ 1965 വരെ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുത്തു. 1967 മുതൽ 1971 വരെ അടൂർ പാർലമെൻ്റ് സീറ്റിൽ നിന്ന് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് അദ്ദേഹം കനത്ത സംഭാവനകൾ ചെയ്തു. അഖില തിരുവിതാകൂർ കുറവർ മഹാസഭയുടെ പ്രസിഡൻ്റായും സെക്രട്ടറിയായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. 1976 ആഗസ്റ്റ് 7-ാം തീയതി പി.സി. ആദിച്ചൻ നിര്യാതനായി. .. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ. 7.08.2025, (7.08 PM)
2025-08-07
