ദേശീയ ചലച്ചിത്ര അവാർഡ് :മികച്ച നടൻ അല്ലു അർജുൻ, നടിമാരായി ആലിയയും ,കൃതി സനോണും,മലയാളത്തിനും അംഗീകാരം1 min read

24/8/23

ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അര്‍ജുൻ( പുഷ്പ). മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട്(ഗംഗുഭായ് കത്യവാടിസ്) കൃതി സനോണ്‍ (മിമി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മുൻ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ റോക്കറ്റ്‌ട്രി, ദ നമ്പി എഫക്‌ട് ആണ് മികച്ച ചിത്രം, നടൻ ആ‍ര്‍. മാധവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജാൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി, ഷാഹി കബാര്‍ ആണ് മികച്ച തിരക്കഥാകൃത്ത്. ചിത്രം നായാട്ട്.,

മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് അര്‍ഹനായി. . മികച്ച പരിസ്ഥിതി ചിത്രം ആവാസവ്യൂഹം. വെെകുന്നേരം അഞ്ചുമണിയോടെ ഡല്‍ഹിയില്‍ ആരംഭിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

2021ല്‍ സെൻസര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍‌ഡിന് പരിഗണിച്ചത്. ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും പുരസ്കാരം നല്‍കി. 24 ഭാഷകളില്‍ നിന്ന് 280 സിനിമകളാണ് പരിഗണിച്ചത്.

മലയാള സനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങള്‍

മലയാള ചിത്രം ഹോം(റോജിൻ പി തോമസ്, ) പ്രത്യേക പരാമര്‍ശം ഇന്ദ്രൻസ്, നവാഗത സംവിധായകൻ ഇന്ദിരാഗാന്ധി പുരസ്‌ക്കാരം വിഷ്ണു മോഹൻ (മേപ്പടിയാൻ), തിരക്കഥ ഷാഹി കബീര്‍ (നായാട്ട്), സിങ്ക് സൗണ്ട് ചവിട്ട് (അരുണ്‍ അശോക്, സോനു കെ.പി)നോണ്‍ ഫീച്ചര്‍ വിഭാഗംമികച്ച ആനിമേഷൻ ചിത്രം – കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്) നോണ്‍ ഫീച്ചര്‍ സിനിമ നോണ്‍ റെക്കോര്‍ഡിസ്റ്റ് ഉണ്ണികൃഷ്ണൻ (ഏക ദ ഗവോണ്‍)

Leave a Reply