ഏഷ്യൻ ഗെയിംസിൽ അത് ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം1 min read

ചൈന :ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഇന്നു നടന്ന പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ദേശീയ റെക്കോഡുടമ അവിനാഷ് സാബിളാണ് സ്വർണം നേടിയത്.

എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഗെയിംസ് റെക്കോഡോടെയായിരുന്നു അവിനാഷിന്റെ ഫിനിഷിങ്. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

ജപ്പാന്‍ താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. 8:23.75 മിനിറ്റില്‍ അയോകി റിയോമ വെള്ളി നേടിയപ്പോള്‍ 8:26.47 സെക്കന്‍ഡില്‍ സിയ സുനാഡയ്ക്കാണ് വെങ്കലം. ഗെയിംസിന്റെ ട്രാക്ക് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് ഇന്ന് അവിനാഷ് നേടിയത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാശ്.

Leave a Reply